Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:25 am

Menu

Published on July 5, 2017 at 5:05 pm

റോഡിലെവിടെ കുഴി കണ്ടാലും ഈ 12 കാരന്‍ അടയ്ക്കും; കാരണം?

12-year-old-boy-fills-potholes-after-witnessing-a-toddler-die

ഹൈദരാബാദ്: ഇന്ത്യയിലെ റോഡുകളില്‍ കുഴികള്‍ ഉണ്ടാകുന്നത് നിത്യസംഭവമാണ്. പലപ്പോഴും ഏറെ നാളുകള്‍ക്ക് ശേഷമാകും റോഡിലെ കുഴിയടയ്ക്കലും മറ്റും നടക്കുക. എന്നാല്‍ അതിനോടകം അത് എത്രപേര്‍ക്ക് അപകടം പറ്റാന്‍ കാരണമായെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.

ഇത്തരമൊരു സംഭവമാണ് രവി തേജ എന്ന 12 വയസുകാരനായ ഹൈദരാബാദ് സ്വദേശിയെ വിചിത്ര തീരുമാനത്തിലേക്കെത്തിച്ചത്. ഹൈദരാബാദ് നഗരത്തിലൂടെ സഞ്ചരിക്കുന്നവര്‍ ഒരു തവണയെങ്കിലും രവിയെ കണ്ടിട്ടുണ്ടാകും.

ഒരു വലിയ കാര്‍ബോഡ് പെട്ടിയില്‍ നിറയെ കല്ലുകളുമായാണ് രവി നടക്കുന്നുണ്ടാകുക. ഈ കല്ലുകള്‍ വെറുതെയല്ല, റോഡിലെ കുഴികള്‍ അടക്കാനുള്ളതാണ്. ഒരു പന്ത്രണ്ടു വയസുകാരന്‍ എന്തിന് റോഡിലെ കുഴികള്‍ അടക്കണമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട ജോലി രവി ഏറ്റെടുക്കാന്‍ ഒരു കാരണമുണ്ട്. കണ്ണു നനയിക്കുന്ന ഒരു കഥയുണ്ട് ഇതിനു പിന്നില്‍. തന്റെ കൊച്ചു ജീവിതത്തിനിടയില്‍ നടന്ന ഒരു ഭീകര സംഭവമാണ് രവിയെന്ന ബാലനെ താന്‍ നടക്കുന്ന റോഡുകളിലെ കുഴിയടക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

ഒരിക്കല്‍ കണ്‍മുന്നിലെ റോഡില്‍ മരണം പതിയിരിക്കുന്നത് അറിയാതെ വന്ന ഒരു ബൈക്ക്, റോഡിലെ കുഴിയുണ്ടാക്കിയ അപകടത്തില്‍പെട്ടത് രവിയുടെ മുന്നിലായിരുന്നു. അതില്‍ നഷ്ടപ്പെട്ടതോ ഒരു കൈക്കുഞ്ഞിന്റെ ജീവനായിരുന്നു. അച്ഛനും അമ്മയും ചോരയൊലിക്കുന്ന മുഖവുമായി ആ കുഞ്ഞിനെ വാരിപ്പൊതിഞ്ഞ് നിലവിളിക്കുന്ന ശബ്ദം ഇനിയും രവിക്ക് മറക്കാനായിട്ടില്ല, ആ കാഴ്ചയും. അന്ന് മുതല്‍ രവി ഹൈദരാബാദ് റോഡുകളിലെ കുഴിയടക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയാണ്.

ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിച്ചുകൂടാ. തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് താന്‍ ചെയ്യുന്നു. തന്റെ സുഹൃത്തുക്കളോടും റോഡിലെ കുഴിയടക്കാന്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്, രവി പറയുന്നു.

നിര്‍മ്മാണത്തൊഴിലാളിയായ ഡി സൂര്യനാരായണയുടെയും നാഗാമണിയുടെയും മകനാണ് രവി. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. പഠനം കഴിഞ്ഞ് മണിക്കൂറുകള്‍ നീളും രവിയുടെ കുഴിയടക്കല്‍ ദൗത്യം.

Loading...

Leave a Reply

Your email address will not be published.

More News