Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:15 am

Menu

Published on October 30, 2014 at 11:31 am

ഒരു വര്‍ഷമായി വിശപ്പും ദാഹവുമില്ലാതെ പന്ത്രണ്ടുകാരന്‍

12-year-old-boy-has-no-desire-to-eat-or-drink

ലണ്ടന്‍ :  ഒരുവര്‍ഷമായി വിശപ്പും ദാഹവും ഇല്ലാതെ  ശാസ്ത്രലോകത്തിന് അത്ഭുതമായി മാറിയിരിക്കുകയാണ് ഈ പന്ത്രണ്ടുകാരനായ  ലാന്‍ഡന്‍ ജോണ്‍സ് .ഒക്ടോബര്‍ 13ന് രാത്രി, പിസായും ഐസ്‌ക്രീമും കഴിച്ചാണ് ഇവന്‍ കിടന്നത്. പിറ്റേന്ന് രാവിലെ വിശപ്പില്ലാത്ത ഒരു ലോകത്തിലേയ്ക്കാണ് ലാന്‍ഡന്‍ ഉണര്‍ന്ന് എഴുനേറ്റത്.അത്രയും നാള്‍ കൂട്ടുകാരുമൊത്ത് കളിച്ചും സൈക്കിളോടിച്ചും നടന്നിരുന്ന പയ്യന്‍, അതോടെ വീടിനു പുറത്തിറങ്ങാതെയുമായെന്ന് വീട്ടുകാര്‍ പറയുന്നു. ഒറ്റവര്‍ഷം കൊണ്ട് ലാന്‍ഡന്റെ ഭാരം 47കിലോഗ്രാമില്‍ നിന്നും 29 കിലോയായി കുറഞ്ഞു.കുഞ്ഞിന്റെ ഈ അവസ്ഥയില്‍ മാതാപിതാക്കള്‍ അതീവ ദുഖിതരാണ്‌ മകന് വിശപ്പുണ്ടാക്കാന്‍ അമേരിക്കയിലെ അഞ്ച് നഗരങ്ങളില്‍ അവര്‍ അവനെ കൊണ്ടുപോയിരുന്നു. ചിലര്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിച്ചെങ്കിലും ഒരുഫലവും ചെയ്തില്ല. ഒടുവില്‍ ലോകപ്രശസ്തമായ മായോ ക്ലിനിക്കിലും കൊണ്ടുപോയി. അവിടെയും യാതൊന്നും കണ്ടുപിടിക്കാതായപ്പോള്‍ യു എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെത്തിച്ചു. അവരും കണ്ടെത്തിയില്ല രോഗം. അവരുടെ നിഗമനമനുസരിച്ച് അസാധാരണങ്ങളില്‍ അസാധാരണമായതാണ് അവന്റെ രോഗം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News