Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:43 pm

Menu

Published on October 10, 2014 at 10:39 am

തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസില്‍വച്ച് 12 കാരി ബലാത്സംഗത്തിനിരയായി

12-year-old-girl-allegedly-raped-in-tmc-camp-office

പശ്ചിമബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസിനകത്ത് വെച്ച് 12 കാരി മാനഭംഗത്തിനിരയായി. സംഭവത്തിൽ തൃണമൂല്‍ നേതാവ് ബാബു മണ്ഡലിന്റെ സഹോദരന്‍ ഭോലയെ പോലീസ് അറസ്റ്റ് ചെയ്തു. ബര്‍ദ്വാന്‍ ജില്ലയിലെ ദുര്‍ഗാപൂരിലാണ് സംഭവം നടന്നത്. ബന്ധുക്കളെ കാത്ത് വീടിന് സമീപം നിന്ന പെണ്‍കുട്ടിയെ ഭോല തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക ഓഫീസിലേക്ക് പിടിച്ചുക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാർ ഭോലയെ പിടികൂടി ആക്രമിച്ചു. കൂടാതെ ഇവർ അവിടെയുണ്ടായിരുന്ന രണ്ട് മോട്ടോര്‍സൈക്കിളുകള്‍ കത്തിക്കുകയും പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിദഗ്ദ പരിശോധനയ്ക്കായി ദുര്‍ഗാപൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News