Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കത്സിന: നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 120 മരണം. 270 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ മേഖലയിലെ പ്രധാന നഗരമായ കാനോയില്‍ ഗ്രാന്‍ഡ് മോസ്കിലാണ് വെള്ളിയാഴ്ച ജുമാനമസ്കാരത്തിനിടെ സ്ഫോടനമുണ്ടായത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.. നൈജീരിയയിലെ സെന്‍ട്രല്‍ ബാങ്കിന്‍െറ മുന്‍ ഗവര്‍ണര്‍ കൂടിയായ അമീര്‍ മുഹമ്മദ് സനൂസി ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ ആയുധമെടുക്കാന്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സ്ഫോടനമെന്നാണ് സൂചന. പ്രാര്‍ഥന തുടങ്ങിയ പിന്നാലെ പള്ളി പരിസരത്ത് രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. പള്ളിക്ക് സമീപത്തെ റോഡിലും സ്ഫോടനമുണ്ടായി.ജ്യത്തെ രണ്ടാമത്തെ മുതിര്‍ന്ന മുസ്ലിം പുരോഹിതനായ കാനോ അമീര്‍ മുഹമ്മദ് സനൂസിയുടെ കൊട്ടാരത്തോട് ചേര്‍ന്നുള്ള പള്ളിയാണിത്.
Leave a Reply