Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 5:04 am

Menu

Published on November 16, 2015 at 9:33 am

പാരീസിലെ ഭീകരാക്രമണം;മരണം 129 ആയി

129-killed-across-paris-in-act-of-war

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വ്യത്യസ്ത ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി മരണപ്പെട്ടവരുടെ എണ്ണം 129ആയി . 250 പേര്‍ക്കു പരുക്കേറ്റു. ആക്രമണം നടന്ന ഇടങ്ങള്‍ സൈന്യം ഏറ്റെടുത്തുകഴിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരര്‍ മൂന്ന്‌ സംഘങ്ങളായി എത്തിയാണ്‌ ആക്രമണം നടത്തിയതെന്ന്‌ വിവരമുണ്ട്‌. വെള്ളിയാഴ്‌ച രാത്രി പാരീസിലെ ഏഴിടങ്ങളിലായി ഉണ്ടായ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ തേടി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്‌. മൂന്ന്‌ സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം നടത്തിയതെന്നാണ്‌ വിവരം.എട്ട്‌ അക്രമികളും മരിച്ചെങ്കിലും ഇവരുമായി ബന്ധമുള്ള ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌.പാരിസിലെ 10,11 ഡിസ്ട്രിക്കുകളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഫ്രാന്‍സ് അതിശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഒലോന്‍ദ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ നടത്തുന്ന യുദ്ധത്തിന് ഫ്രാന്‍സ് നിര്‍ദയം മറുപടി നല്‍കുമെന്നാണ് ഒലോന്‍ദ് പറഞ്ഞത്.
129 മരണം

Loading...

Leave a Reply

Your email address will not be published.

More News