Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോപ്പാല്‍ : രണ്ടാനച്‌ഛന്റെ പീഡനത്തിന് ഇരയായ 13കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശില്‍ ഞായറാഴ്ചയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ അമ്മ കുട്ടിലെ അബോര്‍ഷന് നിര്‍ബന്ധിച്ചു. എനണ്‌നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന സംശയത്തില്‍ അബോര്‍ഷന്‍ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ ശിശുഭവനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു.
Leave a Reply