Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:25 am

Menu

Published on August 7, 2014 at 3:02 pm

കഞ്ചാവുവേണോ…നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് നഗരത്തിൽ ബാലൻറെ പരസ്യമായ കഞ്ചാവ് വിൽപ്പന

14-year-old-caught-selling-cannabis

പത്തനംതിട്ട: കഞ്ചാവുവേണോ എന്ന്  പരസ്യമായി ചോദിച്ച് വില്പനയ്ക്കിറങ്ങിയ ബാലൻ നാട്ടുകാരെ ഞെട്ടിച്ചു. പത്തനംതിട്ടയിലാണ് സംഭവം . 14 വയസ്സുള്ള പത്തനംതിട്ട സ്വദേശിയായ കുട്ടിയാണ് കഞ്ചാവുവേണോ എന്ന് ചോദിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പധികൃതര്‍ സ്ഥലത്തെത്തി.അന്വേഷിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. കഞ്ചാവ് കച്ചവടത്തിന് കുട്ടിയെ ചട്ടം കെട്ടിയവര്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളെ എക്‌സൈസ് പിടികൂടുകയും ചെയ്തു. മറ്റരൊള്‍ ഓടി രക്ഷപ്പെട്ടു. ചെന്നീര്‍ക്കര സ്വദേശി സോമന്‍(39) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി റാന്നി സ്വദേശി ഷിജു ഓടി രക്ഷപ്പെട്ടു.മുമ്പ് ചില കേസുകളില്‍ പ്രതിയായ ബാലനെ ഇവര്‍ കഞ്ചാവുവില്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു.  കഞ്ചാവുവില്പനയുടെ ദോഷവും ഗൗരവവും അറിയാതെയാണ് കുട്ടി ഇതിനിറങ്ങിയതെന്നാണ് വിവരം. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കും. പത്ത് പൊതികളിലായി ഒരു കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News