Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:17 am

Menu

Published on August 12, 2014 at 10:48 am

തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ ഷോക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

14-years-old-boy-dies-while-taking-selfie-on-top-of-train

ഷൊറണൂർ : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചാലിശ്ശേരി കിഴക്കേചാത്തനൂര്‍ കൈപ്രംവളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദ്ദീനാണ് (14) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിക്ക് മുകളില്‍ കയറി മൊബൈലില്‍ സ്വന്തം ഫോട്ടോയെടുക്കുന്നതിനിടെ 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍ നിന്ന് ഷിഹാബുദ്ദീന് ഷോക്കേറ്റിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഷിഹാബുദ്ദീനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യാസ്പത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഷിഹാബുദ്ദീൻറേത് നിർദ്ധന കുടുംബമായതിനാൽ നാട്ടുകാര്‍ പിരിവെടുത്താണ് ചികിത്സാച്ചെലവുകള്‍ നടത്തിയിരുന്നത്. പാത്തുമ്മയാണ് മാതാവ്. സഹോദരിമാര്‍: ബല്‍ക്കീസ്, ബാഹിത്ത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33