Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : മോദി ഭരണത്തെ സ്വപ്നം കണ്ടവർക്ക് നിരാശാ ജനകമായ പ്രഖ്യാപനങ്ങളാണ് പുറത്തു വരുന്നത്. രാജ്യത്തെ നന്നാക്കുവാൻ ജനം സഹായിക്കണം എന്ന സുഖിപ്പീര് സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ജന വിരുദ്ധ നയങ്ങൾക്ക് തയ്യാറെടുക്കുകയാണ് മോദി സർക്കാർ. ജനദ്രോഹ സർക്കാർ എന്ന് വിശേഷിപ്പിച്ച മുൻ സർക്കാർ നയങ്ങളെ തന്നെ ആയിരിക്കും മോദി സർക്കാർ പിന്തുടരുക. എന്നാൽ ഇപ്പോഴത്തെ നീക്കങ്ങൾ വെച്ചു നോക്കുമ്പോൾ മോദി സർക്കാർ ജനവിരുദ്ധ ആവശ്യങ്ങളെ മുൻപത്തെതിലും മോശമായി തന്നെയാകും നടപ്പിലാക്കുക എന്നാണ് സൂചന. റെയിൽവേ നിരക്ക് വർദ്ധനയും ഡീസൽ വില വർദ്ധനയും നടപ്പിലാക്കാൻ ഒരുങ്ങുന്ന സർക്കാർ മറ്റു 15 മേഖലകളിൽ കൂടി ജനവിരുദ്ധ നയങ്ങൾക്ക് തയ്യാറെടുക്കുന്നതായാണ് സൂചന.
1. ഇന്ധന സബ്സിഡികൾ പൂർണ്ണമായും ഒഴുവാക്കും
ഇന്ധന വിലയിലുള്ള സർക്കാരിന്റെ നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കും. ഇതിന്റെ ഫലം സാധാരണക്കാരനെ കാര്യമായി തന്നെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ധന വില വർദ്ധനവ് ക്രമേണ
ഭക്ഷ്യവിപണിയിലെ വില വർദ്ധനവിനും കാരണമാകും.
2. നികുതി പരിഷ്കരണം
സർക്കാർ നികുതി നിരത്തുകളിൽ മാറ്റം വരുത്തും.
3.ചിലവ് ചുരുക്കും
ആഡംബര പരിപാടികൾ ഇനി വേണ്ട. സർക്കാർ ചിലവിൽ നടത്തുന്ന എല്ലാ പരിപാടിയിലേയും ആദംബരത ഒഴുവാക്കും.
4.തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങൾ
കോർപ്പറേറ്റ് മാതൃകയിൽ തൊഴിൽ മേഖലയെ പരിഷ്കരിക്കും. കരാർ നിയമന സാദ്ധ്യതകൾ കൂട്ടുകയും ചെയ്യും.
5. റെയിൽവേ നിരക്ക് വർദ്ധന
ഘട്ടം ഘട്ടമായി പരിഷ്ക്കരണങ്ങൾ വരുത്തി ട്രെയിൻ നിരക്ക് വർദ്ധിപ്പിക്കും. ചരക്കു കൂലിയിലും വർദ്ധന സാധ്യതയേറും.
6. ഭക്ഷ്യ സുരക്ഷാ ബിൽ പുതുക്കി പണിയും
സോണിയ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്ലിനെ മോദി സർക്കാർ പുതുക്കി പണിയും. പദ്ധതിക്ക് യോഗ്യതയായവരെ പുനർനിർണ്ണയിച്ച ശേഷം മാത്രമേ ഇനി ഈ പദ്ധതി നടപ്പിലാക്കു.
7. വളം സബ്സിഡി വെട്ടി കുറയ്ക്കും
കാർഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി മുൻ സർക്കാറുകൾ നടപ്പാക്കി വന്ന വളം സബ്സിഡി വെട്ടി കുറയ്ക്കും. മാസാമാസം വളത്തിന്റെ വില വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. വളം ഇനി റേഷനാക്കും.
8. തൊഴിലുറപ്പ് പദ്ധതി ഉടച്ചു പണിയും
മുന് സർക്കാർ ഏറെ ആഗ്രഹിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് മോദി സർക്കാർ ഉടച്ചെഴുതാൻ പോകുന്നത്. മുൻ സർക്കാരിന്റെ ജനപ്രിയ പദ്ധതി കൂടിയാണ് ഇതു.
9. ഫുഡ് കോർപ്പറേഷനും കോൾ ഇന്ത്യയും നവീകരിക്കും
ഫുഡ് കോർപ്പറേഷന്റെ അനാവശ്യ പ്രവർത്തനങ്ങൾ സബ്സിഡിക്ക് കാരണമാകുന്നതിനാൽ ഇതു നവീകരിക്കാൻ ആണ് മോദി സർക്കാരിന്റെ പുതിയ നീക്കം.
10.വൈദ്യതി മേഖലയിൽ പരിഷ്ക്കാരങ്ങൾ വരുത്തും
വൈദ്യുതി ഉത്പാദന വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കും. അത് വൈദ്യുതി നിരക്ക് വൻതോതിൽ വർദ്ധിക്കാൻ കാരണമാകും.
11. നികുതി ഇളവില്ല
ആദായ നികുതിയിൽ നിന്നും അധികം ആളുകൾ ഒഴിവാക്കപ്പെടില്ല.
12. സാമ്പത്തിക വ്യയനിയന്ത്രണം
നികുതി ഘടനകൾ പരിഷ്ക്കരിക്കും. അമിത ചിലവുകൾ കുറയ്ക്കും.
13.ഭൂമി ഏറ്റെടുക്കൽ ബിൽ പരിഷ്കരിക്കും
വികസന ആവശ്യങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമി നഷ്ടമാകുന്ന ആളിന് ഭൂമിക്ക് പകരം 6 ഇരട്ടി സ്ഥല വില നൽകണമെന്ന നിയമം മാറ്റും.
14. പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കും
പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കും. ഈ മാറ്റം അന്താരാഷ്ട്ര ബാങ്കുകളോട് മുട്ടി നിൽക്കാൻ പറ്റുമെങ്കിലും തൊഴിലവസര സാധ്യത കുറയും.
15. കാർഷിക വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കും
കാർഷിക വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കും. ഇതു കർഷകർക്ക് ഒരു തിരിച്ചടി തന്നെ ആകും.
Leave a Reply