Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:35 am

Menu

Published on June 4, 2013 at 4:56 am

15 ഇനം പച്ചക്കറികളില്‍ കടുത്ത തോതില്‍ വിഷാംശമെന്ന് പഠന റിപ്പോർട്ട്‌

15-types-of-vegetables-found-more-insectiside-poison

തിരുവനന്തപുരം: 15ഇനം പച്ചക്കറികളില്‍ അപകടകരമായ തോതില്‍ കീടനാശിനികളുടെ അംശം കണ്ടെത്തിയത് വെള്ളായണി കാര്‍ഷിക കോളജിലെ പരിശോധനയിലാണ്. നാം നിത്യേന ഉപയോഗിക്കുന്ന ഉള്ളിയിലും കറിവേപ്പിലയിലുമടക്കം കീടനാശിനികളില്‍നിന്നുള്ള വിഷാംശത്തിന്‍െറ അളവ് കൂടുതലാണ്. നാടന്‍ പച്ചക്കറികളിൽ ഇത്തരത്തിലുള്ള യാതൊരു വിഷാംശവും ഇല്ലെന്നു മാത്രമല്ല സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 50ഇനം പച്ചക്കറികളാണ് പരീക്ഷണത്തിന്‌ ഉപയോഗിച്ചത്. കേരളത്തില്‍ എല്ലായിടത്തും പച്ചക്കറി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇത്തരം വിഷാംശമുള്ള പച്ചക്കറികള്‍ ഭക്ഷിച്ചാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഉപ്പ്,വിനാഗിരി,വാളന്‍പുളി എന്നിവയില്‍ ഏതിന്‍െറയെങ്കിലും ലായനിയില്‍ 10മിനിറ്റ് മുക്കിവെച്ചശേഷം വെള്ളത്തില്‍ പലവട്ടം കഴുകുകയാണ് പല പച്ചക്കറികളുടെയും വിഷാംശം കളയാനുള്ള മാര്‍ഗം. കോളിഫ്ളവര്‍, കാബേജ് (വെള്ള,വയലറ്റ്), പയര്‍, ചുവപ്പ് ചീര, ചുവന്നുള്ളി,നെല്ലിക്ക, പച്ചമുളക്, മല്ലിയില, കറിവേപ്പില, മുരിങ്ങക്ക, തക്കാളി, കാപ്സിക്കം (മഞ്ഞ,ചുവപ്പ്), പുതിനയില, കോവക്ക, വെണ്ടക്ക എന്നിവ അപകടകരമായ തോതില്‍ വിഷാംശമുള്ളവയില്‍ ഉള്‍പ്പെടുന്നു. വിഷാംശം കുറവുള്ളവയില്‍ ബീറ്റ്റൂട്ട്, കത്തിരി, കാരറ്റ്,വെളുത്തുള്ളി എന്നിവയുണ്ട്. പടവലം, പാവക്ക, വെള്ളരി, മരച്ചീനി, ചേമ്പ്, അമരക്ക, ബീന്‍സ്, ഇഞ്ചി, സവാള, സാമ്പാര്‍മുളക്, വഴുതന, ചേന, ഉരുളക്കിഴങ്ങ്, കാപ്സിക്കം(പച്ച), പിച്ചങ്ങ, ചുരയ്ക്ക, റാഡിഷ് (വെള്ള), ചേമ്പ്, ഏത്തക്ക, കുമ്പളം, മത്തന്‍, കൈതച്ചക്ക, തണ്ണിമത്തന്‍, ഗ്രീന്‍പീസ് എന്നിവ വിഷ രഹിതമായവയില്‍പെടുന്നു. എല്ലാ മാസവും തിരുവനന്തപുരത്തെ കടകളില്‍ നിന്ന് 50ഇനം പച്ചക്കറികള്‍ വാങ്ങി ഈ ലബോറട്ടറിയില്‍ പരിശോധിക്കും. മൂന്നുമാസം കൂടുമ്പോള്‍ പരിശോധനാ ഫലം പ്രസിദ്ധീകരിക്കും.

Loading...

Leave a Reply

Your email address will not be published.

More News