Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:56 am

Menu

Published on July 25, 2014 at 2:30 pm

കാമുകൻ പീഡിപ്പിച്ച 15 കാരി ആത്മഹത്യ ചെയ്തു

15-year-old-girl-committed-suicide

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ പീഡനത്തിനിരയായ 15 കാരി ആത്മഹത്യ ചെയ്തു. പുല്ലമ്പാറ ഏറത്തുവയല്‍ കിഴക്കുകര വീട്ടില്‍ മിനി എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് പെണ്‍കുട്ടിയുടെ കാമുകൻ   അയല്‍വാസിയും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനുമായ മണിലാലിനെ പോലീസ് അറസ്റ്റ്‌ ചെയ്തു.   പെണ്‍കുട്ടിയുടെ കാമുകനെ പീഡനക്കേസില്‍ വീട്ടുകാര്‍ ജയിലിലാക്കിയതാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസില്‍ അറയിക്കാതെ  സംസ്‌ക്കരിയ്ക്കാനുള്ള വീട്ടുകാരുടെ  ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലേക്ക് കൊണ്ട് വന്ന് മൃതദേഹം സ്വാഭാവിക മരണമെന്ന രീതിയില്‍ സംസ്‌ക്കരിയ്ക്കാനൊരുങ്ങുമ്പോൾ  സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.പ്രാഥമിക പരിശോധനയില്‍തന്നെ കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. പിന്നീട് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൻറെ സത്യാവസ്ഥ പുറത്ത് വന്നത്. അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33