Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:24 am

Menu

Published on June 4, 2014 at 11:17 am

പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

16th-parliament-meet-starts-on-today

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയുടെ  ആദ്യ സമ്മേളനത്തിനു ഇന്ന് തുടക്കമാകും. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. പ്രോടേം സ്പീക്കറായി കമല്‍നാഥ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ ചരിത്ര ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ആദ്യ സഭാസമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. പ്രോടേം സ്പീക്കറായി ചുമതലയേല്‍ക്കുന്ന കമല്‍നാഥിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുക്കും. 11 മണിക്ക് സമ്മേളിക്കുന്ന സഭയില്‍ 16-ാം ലോക്‌സഭയെ സംബന്ധിച്ച് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം സെക്രട്ടറി ജനറല്‍ പി.ശ്രീധരന്‍ വായിക്കും. തുടര്‍ന്ന് കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം പ്രോടേം സ്പീക്കര്‍ സഭയെ ഔദ്യോഗികമായി അറിയിക്കും. ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. നാളെയാണ് എംപിമാരുടെ സത്യപ്രതിജ്ഞ. വെള്ളിയാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യും. നരേന്ദ്ര മോഡി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗവും രാഷ്ടപതി നിര്‍വ്വഹിക്കും.   പതിനാറാം ലോക്‌സഭയിലെ 543 ന് അംഗങ്ങളില്‍ 315 പേരും ആദ്യമായി ലോക്‌സഭയില്‍ എത്തുന്നവരാണ്. ജൂണ്‍ 11 ന് ലോക്‌സഭസമ്മേളനം അവസാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News