Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:03 pm

Menu

Published on July 6, 2015 at 10:35 am

ഉറക്കമുണരാം ഉത്സാഹത്തോടെ…

17-ways-to-wake-up-feeling-fresh-in-the-morning

രാവിലെ പുതച്ചുമൂടിക്കിടന്നുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. കൃത്യ സമയത്ത് ഉണരുക എന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. രാവിലെ അലാറം ശബ്ദിക്കുമ്പോൾ എഴുന്നേൽക്കുന്നത് മടിയോടെയായിരിക്കും. എന്നാൽ അതിരാവിലെ ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസത്തിന്റെ ദൈർഘ്യം കൂടിയിരിക്കും എന്നത് മാത്രമല്ല പുലർച്ചെ ഉണർന്നാലുള്ള ഗുണം . നിങ്ങളുടെ ഉല്പാദനക്ഷമത വർധിക്കും എന്നത് കൂടിയാണ്. ദിവസവുംഉത്സാഹത്തോടെ ഉണരാൻ ഇതാ ചിലവഴികൾ.

∙ദിനചര്യകൾ കൃത്യമായി പാലിക്കുക. വൈകുന്നേരങ്ങളിൽ കൃത്യമായ ദിനചര്യ പിന്തുടരുന്നതിലൂടെ കൂടുതൽ വിശ്രമിക്കാൻ സാധിക്കുകയും ഉറങ്ങാനുള്ള സമയമായി എന്ന് മനസിന് മനസിലാക്കാൻ സാധിക്കുകയും ചെയ്യും.

∙അലാറം ക്ലോക്ക് അകലത്തിൽ വയ്ക്കുക. ഇത് അലാറം അടിക്കുമ്പോൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് പോയി ഓഫാക്കാൻ നിങ്ങളെ നിർബന്ധിതരാക്കും. അലറാം ഓഫാക്കാൻ സമയം എടുക്കുന്നതിലൂടെ ശരീരം ആക്ടീവായി മാറും.

121987317__399702c

∙ആവശ്യത്തിന് ഉറങ്ങുക.എട്ടോ ഒൻപതോ മണിക്കൂർ ദിവസവും രാത്രി ഉറങ്ങുക. ഇത് നേരത്തെ ഉണരാൻ നിങ്ങളെ സഹായിക്കും.നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കിടക്കയിൽ സൂക്ഷിക്കാതിരിക്കുക.

∙പുലർ കാലത്തെ വെളിച്ചം ശരീരത്തിന് ഉണരാനുള്ള സിഗ്നൽ നൽകും. നമ്മുടെ ശരീരം വെളിച്ചത്തിനോടും ചൂടിനോടും പെട്ടെന്ന് പ്രതികരിക്കുന്നു. അതിനാൽ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയിൽ കിടപ്പ് മുറി ഒരുക്കുക. കർട്ടനുകൾ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വെളിച്ചം കടന്ന് വരുന്നതിന് സഹായകമാണ്.

∙രാത്രിയിലെ വിശ്രമത്തിൽ വെള്ളം കുടിക്കാതെ മണിക്കുറുകളാണ് കടന്ന് പോകുന്നത്. ഇത് ശരീരത്തിലെ ഊർജം കുറയുന്നതിന് കാരണമാകും. അതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് ഒരോ ദിവസവും ആരംഭിക്കുക.

clean-drinking-water

∙ആനന്ദകരമായ അലാറം ട്യൂൺ സെറ്റ് ചെയ്യുക. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അലാറം ട്യൂണായി സെറ്റ് ചെയ്വുക. ബീപ്, റിംഗ് ശബ്ദങ്ങൾ ഒഴിവാക്കുക. സംഗീതം നിങ്ങളെ ഉണർത്താൻ സഹായിക്കും.

∙പ്രോട്ടീൻ സമ്പന്നമായ പ്രഭാതഭക്ഷണം കഴിക്കുക. ആരോഗ്യകരമായ പ്രഭാതഭക്ഷണം എനർജി നൽകുന്നതിനോടൊപ്പം തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.

∙വ്യായാമം ചെയ്യുക. രാവിലെ നിങ്ങളുടെ ഇച്ഛാശക്തി ഉയർന്നതായിരിക്കും. എന്നാൽ ഭക്ഷണത്തിന് ശേഷം നിങ്ങൾ അലസരായി മാറും. അതിനാൽ ഉണരുമ്പോൾ തന്നെ വ്യായാമം ചെയ്യുക. രാവിലെ ചെയ്യുന്ന വ്യായാമം നിങ്ങളെ ഉന്മേഷമുള്ളവരാക്കി തീർക്കും.

EF2087

Loading...

Leave a Reply

Your email address will not be published.

More News