Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:39 am

Menu

Published on August 5, 2014 at 2:25 pm

ഒമ്പതുകാരിയുടെ ഒരാഴ്ച്ചത്തെ ഭക്ഷണം ; 14 കിലോ അരി, 180 പഴം, 8 കിലോ കിഴങ്ങ്,എട്ട് കിലോ മത്സ്യം

180-bananas-8kgs-of-potatoes-and-14kgs-of-rice-8kgs-of-fish-a-week-meet-the-nine-year-old-girl-with-an-insatiable-appetite-who-weighs-the-same-as-a-great-dane

പശ്ചിമ ബംഗാളിലെ ഒൻപതുകാരിയായ ഈ പെണ്‍കുട്ടി ഒരാഴ്ച്ച കഴിക്കുന്ന ഭക്ഷണം കേട്ടാൽ ആരുമൊന്ന് ഞെട്ടും.14 കിലോ അരി, 180 പഴം, 8 കിലോ കിഴങ്ങ്,8 കിലോ മത്സ്യം ഇവയൊന്നും കൂടാതെ മറ്റ് മധുര പലഹാരങ്ങളുമാണ് ഈ പെണ്‍കുട്ടി ഒരാഴ്ച്ച കൊണ്ട് കഴിച്ചു തീർക്കുന്നത്. സുമൻ ഖാത്തൂൻ എന്ന ഈ പെണ്‍കുട്ടിയുടെ ഭാരമിപ്പോൾ 90 കിലോയാണ്. എത്ര ഭക്ഷണം കഴിച്ചാലും സുമന് വിശപ്പ് തീരാറില്ല.ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗമായിരിക്കാം സുമനെന്നാണ് ഡോക്ടർമാരുടെ നിഗമനം. പെണ്‍കുട്ടിയിപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. തൻറെ പൊണ്ണത്തടി മൂലം സുമന് നിൽക്കാനോ, നടക്കാനോ, ഇരിക്കാനോ,കളിക്കാനോ കഴിയാറില്ല. മകളുടെ നിസ്സഹായവസ്ഥ കണ്ട് മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുകയായിരുന്നു. പരിശോധനയിൽ പെണ്‍കുട്ടിക്ക് ഹൃദ്രോഗവും,പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറഞ്ഞു. മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് സുമൻറെ മാതാപിതാക്കളിപ്പോൾ.



nine-year-old girl with an insatiable appetite2

nine-year-old girl with an insatiable appetite 2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News