Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:20 am

Menu

Published on September 5, 2013 at 10:21 am

സോണിയ ഗാന്ധിക്ക് യു.എസ് കോടതിയുടെ സമന്‍സ്

1984-anti-sikh-riots-us-court-summons-sonia-gandhi

ന്യൂയോര്‍ക്: സോണിയ ഗാന്ധിക്ക് 1984ലെ സിഖ് കൂട്ടക്കൊലയെചൊല്ലി യു.എസ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. ലെ സിഖ് കൂട്ടക്കൊലയെചൊല്ലി യു.എസ് ഫെഡറല്‍ കോടതിയുടെ സമന്‍സ്. അമേരിക്ക ആസ്ഥാനമായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടനയുടെയും സിഖ് കലാപത്തിലെ രണ്ട് ഇരകളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. സോണിയക്കെതിരായ ആരോപണം കലാപത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുന്നുവെന്നതാണ്.സമന്‍സിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. കലാപം നടന്ന് 30 വര്‍ഷത്തിനുശേഷമുണ്ടായ ഇത്തരമൊരു നടപടി അമ്പരപ്പിക്കുന്നതാണെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1984 സിഖ് കൂട്ടക്കൊലയില്‍ കുറ്റാരോപിതരായ കമല്‍നാഥ്, സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ വിചാരണയില്‍നിന്ന് സംരക്ഷിച്ചുവെന്നാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് സോണിയക്കെതിരായ പരാതിയില്‍ ആരോപിക്കുന്നത്. സിഖ് വിഭാഗത്തിലെ മൂന്നു ലക്ഷത്തോളം പേര്‍ക്കെതിരെ നടന്ന അക്രമം ആസൂത്രണം ചെയ്തത് അന്ന് ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും 27 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News