Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:58 pm

Menu

Published on December 19, 2014 at 11:52 am

19ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും

19th-international-film-festival-end-today

തിരുവനന്തപുരം: 19ാമത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രോ‍ത്സവത്തിന്​ ഇന്ന്​ തിരശ്ലീല വീ‍ഴും.വൈകീട്ട് നാലോടെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് സമാപനചടങ്ങുകൾ നടക്കുക. സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്ലന്‍ മുഖ്യാതിഥിയായിരിക്കും. എട്ട്​ ദിവസം നീണ്ട്​ നിന്ന്​ മേളയില്‍ 9 വിഭാഗങ്ങളിലായി 50 രാജ്യങ്ങളില്‍ നിന്നുള്ള 140 സിനിമകളാണ് പ്രദർശിപ്പിച്ചത്. ഒമ്പത്​ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച 140 ചിത്രങ്ങളില്‍ ഭൂരിഭാഗവും പ്രേക്ഷകരെ നിലവാരം കൊണ്ട്​ തൃപ്​തിപ്പെടുത്തുന്നവയായിരുന്നു. മ‍ത്സര വിഭാഗത്തില്‍ മലയാള ചിത്രമായ അസ്തമയം വരെ, ഒഡിയ ചിത്രം ഊംഗ, അര്‍ജന്റനീയന്‍ ചിത്രം റെഫ്യൂജിഡിയാഡോ, മെക്സിക്കന്‍ ചിത്രം വണ്‍ ഫോര്‍ ദ റോഡ്​ എന്നിവ പ്രേക്ഷക ശ്രദ്ധ പിടിച്ച്​ പറ്റി. മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം, മികച്ച സംവിധായകനുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News