Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:12 pm

Menu

Published on December 11, 2014 at 12:42 pm

രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് നാളെ തിരി തെളിയും

19th-international-film-festival-of-kerala

19-ാമത് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് നാളെ തിരുവനന്തപുരത്ത് തിരി തെളിയും.വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. 140 ചിത്രങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ഡാന്‍സിംഗ് അറബ്‌സ് ആണ് ഉദ്ഘാടന ചിത്രം. തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ജി സെലാനാണ് മേളയില്‍ മുഖ്യാതിഥിയായി എത്തുന്നത്.വൈവിധ്യമാര്‍ന്ന 9 ഓളം വിഭാഗങ്ങളായാണ് സിനിമകള്‍ കാണികളിലേക്കെത്തുക. ചൈനീസ് സംവിധായകന്‍ ഷീ ഫെയ് ആണ് ജൂറി ചെയര്‍മാന്‍.മത്സരവിഭാഗത്തില്‍ 4 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മലയാള സിനിമകള്‍ക്കും ഇത്തവണ മേളയില്‍ മികച്ച പ്രാതിനിധ്യമുണ്ടാവും. മേളയുടെ മാറ്റ് കൂട്ടാനായി ഓപ്പണ്‍ ഫോറം, പാനല്‍ ചര്‍ച്ചകളും സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ മുന്‍പുള്ള മേളകളില്‍ നിന്ന് വ്യത്യസ്ഥമായി ഡെലിഗേറ്റുകള്‍ പ്രദര്‍ശനത്തിന് മുന്‍പായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം.3 ചിത്രങ്ങള്‍ മാത്രമാണ് റിസര്‍വ് ചെയ്യാനാവുക.വൈവിധ്യമാര്‍ന്ന 9 ഓളം വിഭാഗങ്ങളായാണ് സിനിമകള്‍ കാണികളിലെത്തുക.

Loading...

Leave a Reply

Your email address will not be published.

More News