Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോര്‍ജ്ടൗണ ;വെസ്റ്റിന്‍ഡീസിനെതിരെ പാകിസ്താന് തകര്‍പ്പന്‍ വിജയം.12 റണ്‍സിന് ഏഴുവിക്കറ്റുമായി ഒരു പാക് താരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച വിക്കറ്റ് നേട്ടവും 55 പന്തില്‍ 76 റണ്‍സിൻറെ വെടിക്കെട്ട് ബാറ്റിങ്ങുമായാണ് അഫ്രീദി സന്ദര്‍ശക ടീമിന് 126 റണ്‍സ് വിജയം സമ്മാനിച്ചത്.സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻറെ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്തി ജാസണ്‍ ഹോള്‍ഡര്‍ അരങ്ങുവാണ മത്സരത്തില്‍ ഇനിയൊരു തിരിച്ചുവരവില്ലന്ന് തോന്നിച്ച മുഹൂര്‍ത്തത്തിലായിരുന്നു ബാറ്റുമായി അഫ്രീദിയത്തെുന്നത്.നേരിട്ട മൂന്നാം പന്ത് ഗാലറിയിലേക്ക് പറത്തി വരവറിയിച്ച താരം പിന്നീട് തിരിഞ്ഞുനോക്കിയില്ല. വിന്‍ഡീസ് നിരയില്‍ ഏറെ അപകടകാരിയാവുമെന്ന് കരുതിയ സുനില്‍ നരെയ്നെറിഞ്ഞ മൂന്ന് ഓവറില്‍ 32 റണ്‍സാണ് അഫ്രീദി- മിസ്ബാഹ് സഖ്യം വാരിക്കൂട്ടിയത്.35 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച അഫ്രീദി ആറ് ഫോറും അഞ്ച് സിക്സുമായി 55 ല്‍ 76 പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ പാക് ടീമിൻറെ അവശേഷിച്ച 120 റണ്‍സിന് മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് 245 പന്ത് നേരിടേണ്ടിവന്നുവെന്നത് മറ്റൊരു കൗതുകം. തുടക്കക്കാരായ നാസിര്‍ ജംഷിദ്, അഹ്മദ് ഷഹ്സാദ്, മുഹമ്മദ് ഹഫീസ് ഉള്‍പ്പെടെ ആറ് ബാറ്റ്സ്മാന്മാരാണ് പാക് നിരയില്‍ രണ്ടക്കം കാണാതെ മടങ്ങിയത്. ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 224 എന്ന ശരാശരി സ്കോര്‍ അനായാസം മറികടക്കാമെന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ വിന്‍ഡീസിന് ആദ്യപന്തില്‍ തന്നെ വിക്കറ്റ് നഷ്ടമാവുന്നതായിരുന്നു കാഴ്ച.മറ്റുള്ളവര്‍ പന്തെറിയാനത്തെിയ ഇടവേളയില്‍ വീണ്ടും ചുവടുറപ്പിച്ച ഡാരന്‍ സമിയും നരെയ്നും അപകടമാവുമെന്നു തോന്നിയതോടെ അഫ്രീദി വീണ്ടുമത്തെി.ആദ്യ ഓവറില്‍ തന്നെ ഇരുവരെയും മടക്കി വിന്‍ഡീസിനെ മൂന്നക്കം കാണാനനുവദിക്കാതെ ചുരുട്ടിക്കെട്ടിയ താരം ഇനിയൊരിക്കല്‍കൂടി തന്നെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളി ചോദിക്കാതെ ചോദിച്ചാണ് മടങ്ങിയത്.
Leave a Reply