Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 12:29 am

Menu

Published on March 22, 2016 at 5:52 pm

ബ്രസല്‍സില്‍ സ്‌ഫോടന പരമ്പര;28 പേർ കൊല്ലപ്പെട്ടു

2-explosions-at-brussels-airport-1-at-subway-station-28-killed

ബ്രസല്‍സ്: ബല്‍ജിയത്തിന്റെ തലസ്ഥാനമാ ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഉണ്ടായ ഉഗ്രസ്‌ഫോടനങ്ങളില്‍ 28 പേർ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു. ചാവേര്‍ സ്‌ഫോടനമാണ് വിമാനത്താവളത്തിനുള്ളില്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെ സ്‌ഫോടനത്തിനു പിന്നാലെ മെല്‍ബീക്ക് മെട്രോ സ്റ്റേഷനിലും സ്‌ഫോടനമുണ്ടായി. ഇവിടെ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ബ്രസൽസിലെ സാവെന്‍റം വിമാനത്താവളത്തിലെ ടെർമിനലിൽ ഇരട്ട സ്ഫോടനങ്ങൾ നടന്നത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ സെൻട്രൽ ബ്രസൽസിലെ മാൽബീക്ക് മെട്രോ സ്റ്റേഷനിൽ സ്ഫോടനമുണ്ടായി. യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് 500 മീറ്റർ അടുത്തായിരുന്നു ഇത്. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News