Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു.വടക്കന്‍ കശ്മീരിലെ ഹന്ദ്വാര മേഖലയിലാണ് ആക്രമണം നടന്നത്.ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം. അഞ്ച് ഭീകരര്‍ അടങ്ങിയ സംഘമാണ് ഹന്ദ്വാരയില്‍ എത്തിയതെന്നാണ് വിവരം. ഇവരില്‍ രണ്ട് പേരെ കൊലപ്പെടുത്തി. മൂന്ന് പേരേക്കൂടി പിടികിട്ടാനുണ്ട്.തീവ്രവാദികളെ നേരിടുന്നതിനുള്ള ആക്രമണം സൈന്യം തുടരുകയാണ്. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍പ്പെട്ട അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഹന്ദ്വാര.
Leave a Reply