Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സന്‍ആ: യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഹോദൈദ് തുറമുഖത്താണ് സൗദി വ്യോമാക്രമണം ഉണ്ടായത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.അതേസമയം ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയമോ യെമനിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളോ സ്ഥിരീകരിച്ചിട്ടില്ല.ഹൂഥികള്‍ളെ പിന്തുണക്കുന്ന പ്രസിഡന്റ് അലി അബ്ദുല്ല സലേയുടെ സേനയ്ക്കു നേരെയാണ് വ്യോമാക്രമണം നടന്നത്. രണ്ടു ബോട്ടുകള്‍ തകര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ക്കെതിരെ മാര്‍ച്ചു മുതല്‍ സഖ്യസേന ആക്രമണം തുടരുകയാണ്. യമനിന്റെ ഭൂരിപക്ഷ പ്രദേശവും കൈയ്യടക്കിയ ഹൂതികളെ പരാജയപ്പെടുത്തി പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദ്രദോ മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തിരികെ കൊണ്ടുവരികയാണ് സഖ്യസേനയുടെ ലക്ഷ്യം.
Leave a Reply