Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിവിധ ഭാഗങ്ങളിലുണ്ടായ അതിശക്തമായ മിന്നലില്‍ 20 പേര്‍ മരിച്ചു.നിരവധി നാശനഷ്ടങ്ങളുമുണ്ടായി.ഗുണ്ടൂര്‍, കിഴക്കന്‍ ഗോദാവരി, പ്രകാസം, നെല്ലൂര്‍ ജില്ലകളിലാണ് ശക്മായ ഇടിയും മിന്നലുമുണ്ടായത്. . ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.മിന്നലേറ്റ് മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. കൃഷി ഭൂമിയില്‍ വെച്ചാണ് രണ്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. പരുത്തി പാടത്ത് ജോലിക്കിടയിലാണ് പ്രകാസം ജില്ലയിലെ രണ്ട് സ്ത്രീകള്‍ മിന്നലേറ്റ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കര്‍ഷകരാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദം മൂലം കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിലാകെ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
Leave a Reply