Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: അന്യമതക്കാരാനായ യുവാവിനെ പ്രണയിച്ചതി കുറ്റത്തിന് ഗ്രാമത്തലവൻറെ ഉത്തരവ് പ്രകാരം 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിബംഗാളിലെ ബിര്‍ഹൂം ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.നാട്ടുകൂട്ടത്തിൻറെ തീരുമാനത്തെ തുടര്‍ന്ന് പത്തുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ വീട്ടില്‍ കാമുകന്‍ എത്തിയത് കണ്ട ഗ്രാമവാസികളാണ് വിവരം ഗ്രാമത്തലവനെ അറിയിക്കുന്നത്. തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. പെണ്‍കുട്ടിയെയും യുവാവിനെയും ഹാജരാക്കി. പെണ്‍കുട്ടിയും കാമുകനും പിഴയായി 25,000 രൂപ നല്‍കണമെന്ന് പഞ്ചായത്ത് വിധിച്ചു. എന്നാല്‍ പണമടയ്ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഗ്രാമത്തലവന്‍ കൂട്ടബലാത്സംഗത്തിന് ഉത്തരവിട്ടത്. ഒരു രാത്രി മുഴുവന്‍ 13 ഓളെ പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസികളും ബന്ധുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. പിറേറന്ന് രാവിലെ പെണ്‍കുട്ടിയെ വീട്ടിലേയ്ക്കയച്ചു. ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെടുന്നത്. 13 പേര്‍ക്കെതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ കാമുകന്‍ പിഴ അടച്ചിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്വന്തം ജില്ലയിലാണ് ഇത്തരമൊരു ഹീന പ്രവര്‍ത്തി നടന്നത്. ഇതിന് മുന്‍പ് കൊല്‍ക്കത്തയില്‍ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തു. സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇപ്പോഴും കൂട്ടബലാത്സംഗം ഉള്‍പ്പെട ശിക്ഷ വിധിയ്ക്കുന്ന നടപടി തുടര്‍ന്ന് കൊണ്ടേയിരിയ്ക്കുകയാണ്.
Leave a Reply