Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 201 പേർ മരിച്ചു.100 ഓളം തൊഴിലാളികള്‍ ഖനിയില്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. 200 പേരെ ഖനിയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം പടിഞ്ഞാറന്‍ പ്രവിശ്യയായ മനിസയിലെ ഖനിയിലാണ് അപകടമുണ്ടായത്.വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ തകരാറാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് സൂചന. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 2 കിലോമീറ്റര്‍ താഴ്ചയിലും ഖനിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുമാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുര്‍ക്കിയില്‍ ഖനി അപകടങ്ങള്‍ സാധാരണമാണ്. ലൈസന്‍സ് ഇല്ലാത്ത ഒരുപാട് ഖനികളും പ്രവര്‍ത്തിക്കുന്ന സാഹചര്യം ഖനി ജീവനക്കാരുടെ ജീവന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 1992 ല്‍ തുര്‍ക്കിയിലുണ്ടായ ഖനിയപകടത്തില്‍ 263 പേര്‍ മരിച്ചിരുന്നു.
Leave a Reply