Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:00 am

Menu

Published on March 14, 2014 at 10:30 am

ലോക്‌സഭാ തിരഞ്ഞെടുപ്പ്;പത്രികാ സമര്‍പ്പണം നാളെ മുതല്‍

2014-lok-sabha-elections

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. ഇതിനുള്ള വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും.വിജ്ഞാപനം ഇറങ്ങുന്നതു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ഇടതു മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.യു.ഡി.എഫും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.വെള്ളിയാഴ്ചയോടെ മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമാകുമെന്നാണ് സൂചന. പത്രിക സമര്‍പ്പണത്തിന് അവസാന തീയതി 22 ആണ്. സൂക്ഷ്മ പരിശോധന 24ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 26. ചിഹ്നങ്ങളും അന്ന് അനുവദിക്കും. ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 16നാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News