Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:48 am

Menu

Published on December 31, 2014 at 10:45 pm

വർഷഫലം 2015

2015-year-prediction

പുതുവർഷം പിറക്കാൻ പോകുകയാണ്. ഓരോ വർഷവും ഓരോരുത്തരിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദിവസവും ദേവാലയ ദർശനവും പ്രാർഥനയും നിങ്ങളുടെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കുകയും ദോഷഫലങ്ങൾ കുറയ്ക്കുകയും ചെയ്യും. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാർക്ക് പുതുവർഷം എങ്ങനെയായിരിക്കുമെന്നാണ് ചുവടെ പ്രവചിച്ചിട്ടുള്ളത്‌.

മേടക്കൂറ് (അശ്വതി,ഭരണി,കാർത്തികയിൽ ആദ്യത്തെ 15 നാഴിക)
മേടക്കൂറുകാർക്ക് പുതുവർഷം ഏറെ ഗുണപ്രദമാണ്. വാഹനം,വസ്തുക്കൾ തുടങ്ങിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല സമയമാണ്.കുടുംബത്തിൽ നന്മകൾ ഉണ്ടാവുകയും ധനം ശേഖരിക്കാനുള്ള സന്ദർഭവും കാണുന്നുണ്ട്. വ്യവസായ വ്യാപാര മേഖലയിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഈ കൂറുകാരുടെ മാതാപിതാക്കൾക്കും ഭാര്യയ്ക്കും ഇത് അനുകൂല സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. സുഹൃത്തുക്കളുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.ഉദര സംബന്ധമായ രോഗം വരാനും പ്രായമായവർക്ക് നയന രോഗം വരാനും സാധ്യതയുണ്ട്.

ഇടവക്കൂറ്(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക,രോഹിണി,മകയിരത്തിൽ 30 നാഴിക)
ഈ കൂറുകാർക്ക് നല്ല സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ് പുതുവർഷം.പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ഇടയ്ക്കിടെ യാത്രകൾ ചെയ്യേണ്ടി വരും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ദമ്പതികളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അനുയോജ്യമല്ലാത്ത സുഹൃത്ത് ബന്ധം പുലർത്താൻ സാധ്യതയുണ്ട്. പൊതുമേഖല രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്.

മിഥുനക്കൂറ്(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക,തിരുവാതിര,പുണർതത്തിൽ ആദ്യത്തെ 45 നാഴിക)
കമ്പനി ഉദ്യോഗസ്ഥർക്ക് പുതുവർഷം അനുകൂലമായ സമയമാണ്.വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജിച്ച സമയമാണിത്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയ സാധ്യത കാണുന്നു. കോണ്‍ട്രാക്ട്,മറ്റ് തൊഴിലുകളിലും അഭിവൃദ്ധിയുണ്ടാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നു ചേരും. ഭാര്യയാലും പിതാവിനാലും മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകും.ഈ കൂറുകാർക്ക് ഉദരസംബന്ധമായ രോഗം വരാൻ സാധ്യതയുണ്ട്.

കർക്കടക്കൂറ്(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക,പൂയം,ആയില്യം)
ഈ കൂറുകാർക്ക് പുതുവർഷം ഭാഗ്യാനുഭവങ്ങളുടെ സമയമാണ്.സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സഹോദരൻ മൂലം ഗുണം ഉണ്ടാകും.എം.ബി.എ തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് ക്യാമ്പസ് സെലക്ഷൻ ലഭിക്കും.സന്താനങ്ങളുടെ വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. ചെയ്യുന്ന തൊഴിലിൽ അൽപം തടസ്സം നേരിടാൻ സാധ്യതയുണ്ട്.രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില വിഷമതകൾ നേരിടാൻ സാധ്യതയുണ്ട്.

ചിങ്ങക്കൂറ്(മകം,പൂരം,ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)
വിദേശത്ത് ഉദ്യോഗത്തിനായി ശ്രമിക്കുന്നവർക്കും സർക്കാരിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് ശ്രമിക്കുന്നവർക്കും നല്ല സമയമാണ്. നിലം,വസ്തുക്കൾ, വാഹനം എന്നിവ വാങ്ങാനുള്ള സാധ്യത കാണുന്നു. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. എല്ലാവിധ ആഗ്രഹങ്ങളും സാധിക്കാനുള്ള സമയമാണിത്. വയറുവേദന, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. സുഹൃത്തുക്കൾ മൂലം ചില അപവാദങ്ങൾ കേൾക്കാനിട വരും. കുടുംബത്തിൽ നിന്നും മാറി താമസിക്കാനുള്ള സാധ്യതയുണ്ട്.

കന്നിക്കൂറ്(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക,അത്തം,ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)
കന്നിക്കൂറുകാർക്ക് പുതുവർഷം വളരെ ഗുണപ്രദമാണ്. സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് ഉന്നത സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഭാര്യയാൽ മാനസിക സന്തോഷം ഉണ്ടാകും. പുനർവിവാഹത്തിന് ശ്രമിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. വ്യാപാര വ്യവസായ മേഖലകളിലുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകും. പല മേഖലകളിലും ഇവർക്ക് വിജയം കൈവരിക്കാൻ സാധിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

തുലാക്കൂറ് (ചിത്തിരയിൽ 30 നാഴിക മുതൽ 60 നായിക വരെ – ചോതി ,വിശാഖത്തിൽ ആദ്യത്തെ 45 നാഴിക )
സത്യസന്ധമായ പ്രവൃത്തിയാൽ ബന്ധുക്കൾക്കും ഭർത്താക്കന്മാർക്കും പ്രിയമുള്ളവരായിരിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിക്കാനുള്ള സാധ്യത ലഭ്യമാകാവുന്നതാണ്.മാതാവിനോട് സ്നേഹമായിരിക്കും. സഹോദരങ്ങളോട് സ്നേഹമായിരിക്കുന്നതല്ല.കോണ്‍ട്രാക്ട് തൊഴിൽ ബിൽ പാസാക്കാതെ ഇരിക്കുന്ന ബില്ലുകൾ പസായികിട്ടും.പാർട്ടി പ്രവർത്തകർക്ക് അനുകൂലമായ  ജനപ്രീതിയും സ്ഥാനലബ്ധിയും ലഭ്യമാകും. എല്ലാകാര്യങ്ങളിലും  വിജയം കൈവരിക്കും.പൊതുമേഖലരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ബാങ്കിൽ ലോണിനായി  അപേക്ഷിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു.വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

വൃശ്ചികക്കൂറ് (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക വരെ  – അനിഴം ,കേട്ട )

ധനാഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടാകും.മന്ത്രിസഭാ  അംഗങ്ങൾക്ക് സ്ഥാനലബ്ധിയുടെ അവസരമുണ്ടാകും.വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും.ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ അവസരം കാണുന്നു.മാതാപിതാക്കൾക്ക് അസുഖം വരാനിടയുണ്ട്. അൽപം ശത്രുക്കൾ വരാനിടയുണ്ട്. ബിസിനസുകാർക്കും സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും റിയൽഎസ്റ്റെറ്റുകാർക്കും അഭിവൃദ്ധിയും ധനവരവും ഉണ്ടാകും. കൈകാലുകൾക്ക് വേദന,നയന രോഗം എന്നിവ വരാനിടയുണ്ട്.

ധനുക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക വരെ – തിരുവോണം ,അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക )  
സ്വന്തമായി ബാങ്ക് ,ചിട്ടി മുതലായ സ്ഥാപനങ്ങൾ ഉള്ളവർക്ക് ധാരാളം വരുമാനം ഉണ്ടാകും.തിരികെ ലഭിക്കാനുള്ള ധനം വന്നുചേരും.ധനവരവ് ഉണ്ടാകും.സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്.രോഗം തിരിച്ചറിയാതെ വിഷമിക്കും.അഭിഭാഷകവൃത്തിയുള്ളവർക്ക് കേസുകൾ. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക വൈഷമ്യങ്ങൾ ഉണ്ടാകും.മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയ സാധ്യത കാണുന്നു.അൽപം കടം വരാനിടയുണ്ട്.സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അൽപം തടസം നേരിടാവുന്നതാണ്.ദമ്പതികളിൽ മാനസിക അകൽച്ചയ്ക്കിടയുണ്ട്.

മകരക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക , തിരുവോണം ,അവിട്ടത്ത്തിൽ ആദ്യത്തെ നാഴിക )
തീർത്ഥാടനം ,പുണ്യക്ഷേത്ര ദർശനം എന്നിവയ്ക്കുള്ള സന്ദർഭം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം വന്നുചേരും.അധ്യാപനവൃത്തി ,ആർമിയിലെ ഉയർന്ന ഉദ്യോഗം എന്നിവയ്ക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകാവുന്നതാണ്.ഉദാരമായി അന്യരെ സഹായിക്കും. കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് അനുകൂലമായ സമയമാണ്. എണ്ണ,ഉരം മുതലായ കമ്പനികൾക്ക് അധിലാഭം ലഭിക്കുന്നതാണ്. സഹോദരങ്ങൾ സ്നേഹിക്കുകയും  സഹകരിക്കുന്നതുമായിരിക്കും. സന്താനങ്ങളാൽ മാനസിക വൈഷ്യമ്യം വരാനിടയുണ്ട്.ചിലർക്ക് പരസ്ത്രീ സംഗമം   വരാനിടയുണ്ട്.മാതാപിതാക്കൾക്ക് അസുഖം വരാനിടയുണ്ട്.

കുംഭക്കൂറ് (അവിട്ടത്തിൽ  30 നാഴിക മുതൽ 60 നാഴിക – ചതയം , പൂരോരുട്ടാതിയിൽ ആദ്യനായിക 45 നാഴിക )

ഉന്നതസ്ഥാനലബ്ധിയും ധനവരവും അധികരിക്കും. ജീവിതത്തിൽ ചിലകാര്യങ്ങളിൽ  വിജയം കൈവരിക്കും. ധൈര്യവും പ്രശസ്ഥിയും ഉണ്ടാകും.വിദേശത്ത് വിനോദയാത്രയ്ക്കുള്ള അവസരം ലഭിക്കും.കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർവാഹക ചുമതല ലഭിക്കാവുന്നതാണ്.പൊതുമേഖല രംഗത്തുള്ളവർക്ക് അനുകൂല സന്ദർഭമുണ്ടാകുന്നു.സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.ലോഹങ്ങളാൽ  തൊഴിൽചെയ്യുന്നവർക്ക് അധികലാഭം ഉണ്ടാകും.  അജീർണസംബന്ധമായുള്ള അസിഖങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വരാനിടയുണ്ട്.

മീനക്കൂറ് (പൂരോരുട്ടതിയിൽ 45 നാഴിക മുതൽ 60 നാഴിക- ഉത്രട്ടാതി ,രേവതി  )

ചില ഭാഗ്യ നഷ്ടങ്ങൾ ഉണ്ടാകും.തീർത്ഥാടനം ,പുണ്യക്ഷേത്ര ദർശനം എന്നിവയ്ക്കുള്ള അവസരം കാണുന്നു.സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കും.ജ്യോതിഷം പോലുള്ള കലകളിൽ പാണ്ഡിത്യം ലഭിക്കാനുള്ള അവസരം കാണുന്നു.    വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം നേരിടും.സഹോദരങ്ങളുടെയും ബന്ധിക്കളുടെയും മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും.വിദേശത്ത് ജോലിക്കുപോകുവാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുവാനുള്ള അവസരം കാണുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News