Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 5:00 pm

Menu

Published on March 15, 2014 at 11:09 am

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

21-years-old-man-arrested-in-rape-case

കൂത്തുപറമ്പ് : ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ കണ്ണവം കോളനിയിലെ പി വിശാഖാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുമായി യുവാവ് പ്രണയം ഭാവിച്ച് സ്കൂളിൽ പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടിയെ യുവാവ് ഓട്ടോയിൽ കയറ്റികൊണ്ട്‌ പോകുകയായിരുന്നു.പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ മാനന്തവാടിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചു.പിന്നീട് മൈസൂര്‍, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിൽ പെണ്‍കുട്ടിയെ കൊണ്ട് പോയ ശേഷം കോയമ്പത്തൂരില്‍ നിന്ന് പെണ്‍കുട്ടിയെ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.പെണ്‍കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ തലശ്ശേരിയിൽ വച്ച് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.യുവാവിനെ തലശ്ശേരി ജില്ലാ കോടതിയില്‍ ഹാജരാക്കി.പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News