Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് ∙ ആന്ധ്രപ്രദേശിൽ വാഹനാപകടത്തിൽ 22 തീർഥാടകർ മരിച്ചു. തീർഥാടകരുമായി സഞ്ചരിച്ച വാൻ ഗോദാവരി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പന്ത്രണ്ടുവയസുള്ള ഒരു കുട്ടിമാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. മരിച്ചവരിൽ ഏഴു പേർ കുട്ടികളും എട്ടു പേർ സ്ത്രീകളുമാണ്. ആന്ധ്രയിലെ രാജ്മുന്ത്രിയ്ക്ക് സമീപമാണ് അപകടം. തിരുപ്പതിയിൽ നിന്നു തീർഥാടകരുമായി മടങ്ങിയ വാൻ ആണ് ഇന്നു രാവിലെ അഞ്ചുമണിയോടെ അപകടത്തിൽപ്പെട്ടത്. ഇവർ വിശാഖപട്ടണത്തെ അച്യുതപുരത്തുള്ളവരാണ് എന്നാണ് സൂചന.
Leave a Reply