Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:19 pm

Menu

Published on November 18, 2017 at 1:08 pm

ജനനേന്ദ്രിയം മുറിച്ചിട്ടും പരാതിയില്ലാതെ യുവതിയോട് ക്ഷമിച്ച് വീണ്ടും ഒപ്പം താമസിക്കാൻ തയ്യാറായി യുവാവ്

22-female-kottayam-incident-in-kochi

കൊച്ചി: 22 ഫീമെയില്‍ കോട്ടയം സിനിമയെ അനുസ്മരിപ്പിക്കും വിധത്തില്‍ കാമുകി ജനനേന്ദ്രിയം മുറിച്ചിട്ടും പരാതിയൊന്നുമില്ലാതെ മൊഴി നല്‍കി യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും അത്ഭുതപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയായ ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് സപ്തംബര്‍ 21നാണ് യുവതി മുറിച്ചത്. ഇര്‍ഷാദുമായി വിവാഹിതയായെന്ന് സ്വയം അവകാശപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായിരുന്നു കേസിലെ പ്രതി.

എന്നാല്‍ യുവാവ് ഇപ്പോള്‍ പറയുന്നത് ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തില്‍ പറ്റിയതാണെന്നും യുവതി കരുതിക്കൂട്ടി മുറിച്ചതല്ലെന്നും എന്നാണ്. ഈ സംഭവത്തില്‍ ഇരുവരും ഒത്തുതീര്‍പ്പിലെത്തിയതായ് ഹൈക്കോടതിയെ ഇവര്‍ അറിയിച്ചിട്ടുമുണ്ട്. ഈ കാര്യങ്ങള്‍ യുവാവ് കോടതിയില്‍ ബോധിപ്പിച്ചിട്ടുമുണ്ട്. തനിക്ക് യുവതിയുടെകൂടെ തന്നെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനു ശേഷമാണ് കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ വിട്ടത്.

ഏപ്രില്‍ 12-ന് പാലക്കാട്ട് ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ ഇവരുടെ വിവാഹം നടന്നെന്ന് യുവതി പറയുന്നു. തങ്ങള്‍ ഇരുവരും വിവാഹിതരാണെന്നും എന്നാല്‍ യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്നും കാണിച്ച് യുവതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.

പിന്നീട് യുവാവ് കുവൈത്തില്‍ പോയി. വീണ്ടും തിരികെ നാട്ടിലെത്തിയപ്പോള്‍ ഈ യുവാവും യുവതിയും കൂടെ കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മാറിയില്ലെന്ന് യുവാവ് അറിയിച്ചപ്പോഴുള്ള വിഷമംമൂലം യുവതി ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങി. അത് തടയുമ്പോളാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ് കോടതിയെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News