Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി : അച്ഛൻറെ ലൈംഗീക പീഡനം സഹിക്കാൻ വയ്യാതെ മകൾ അച്ഛനെ കൊന്ന് കനാലിലെറിഞ്ഞു. 58കാരനായ ദല്‍ജിത്ത് സിംഗിനെയാണ് മകൾ കലിവീന്ദര്‍ കൗർ കൊലപ്പെടുത്തിയത്. സഹായത്തിന് പെണ്‍കുട്ടി തൻറെ ആണ്‍സുഹൃത്തുക്കളെയും വിളിച്ചിരുന്നു.ഏപ്രിൽ 29 നാണ് സംഭവം നടക്കുന്നത്.പെണ്‍കുട്ടിയുടെ അമ്മ മൂന്നു വർഷം മുമ്പ് മരിച്ചു പോയിരുന്നു. സഹോദരികൾ വിവാഹം കഴിച്ച് അവരവരുടെ വീട്ടിലുമാണ്. പിന്നീട് 23 കാരിയായ മകളും ദല്‍ജിത്ത് സിംഗും വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്.അമ്മ മരിച്ചതിനു ശേഷം അച്ഛന്‍ തന്നെ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ശല്യം സഹിക്കവയ്യാതെ സുഹൃത്തുക്കളുടെ സഹായത്തോടെ താൻ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.പെണ്‍കുട്ടി തൻറെ രണ്ട് സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്നും ഈ സമയം ഉറങ്ങുകയായിരുന്ന ദല്‍ജിത്ത് സിംഗിൻറെ തലയ്ക്ക് ക്രിക്കറ്റ് സ്റ്റമ്ബ് കൊണ്ട് അടിച്ച ശേഷം കുപ്പിച്ചില്ലുപയോഗിച്ച് നെഞ്ച് പിളര്‍ന്ന് ഹൃദയഭാഗം മുറിച്ചുമാറ്റി. അതിനു ശേഷം കഴുത്തും കാലും കയർ ഉപയോഗിച്ച് കെട്ടിയ ശേഷം മൃതദേഹം കാറിലാക്കി ഖയാലയ്ക്ക് സമീപമുള്ള കനാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.സംഭവത്തിൽ മകൾ കലിവീന്ദര്‍ കൗറിനെയും സുഹൃത്തുക്കളായ പ്രിന്‍സ് സാന്തവിനെയും അശോക് ശര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply