Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കാറിനുള്ളില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്തതിനു ശേഷം റോഡരികില്‍ തള്ളി.ബുധനാഴ്ച രാത്രി തെക്കന്‍ ഡല്‍ഹിയിലെ നെഹ്‌റു പ്ലെയ്‌സ് ഏരിയയിലാണ് സംഭവം.ഡല്‍ഹി വനിത പോലീസ് കോണ്‍സ്റ്റബിളിന്റെ മകളാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. യുവതിയും സുഹൃത്തും കൂടി കാറില്‍ കറങ്ങുന്നതിനിടയില്‍ സുഹൃത്തിന്റെ കൂട്ടുകാരായ രണ്ട് പേരും കാറില്‍ കയറി. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം യുവതിക്ക് നല്‍കിയ ശേഷമായിരുന്നു കൂട്ടബലാല്‍സംഗം.റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ കണ്ട് ഒരു ഓട്ടോ ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. വൈദ്യപരിശോധനയില്‍ ബലാല്‍സംഗം നടന്നതായി കണ്ടെത്തി. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Leave a Reply