Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:08 pm

Menu

Published on January 27, 2014 at 9:55 am

ആന്‍ഡമാനില്‍ യാത്രാബോട്ട് മുങ്ങി 23 മരണം

28-dead-as-boat-capsizes-off-andaman

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാനില്‍ യാത്രാബോട്ട് മുങ്ങി 23 മരണം.പോര്‍ട്ട് ബ്ലെയറിനും നോര്‍ത്ത് ബേയ്ക്കും ഇടയിലാണ് വൈകിട്ട് നാലുമണിക്ക് അപകടമുണ്ടായത്. മരിച്ചവരെല്ലാം വിനോദസഞ്ചാരത്തിനെത്തിയ ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്.55 പേര്‍ ബോട്ടിലുണ്ടായിരുന്നു.23 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചു.പരമാവധി 25 പേര്‍ക്ക് കയറാന്‍ കഴിയുന്ന ബോട്ടില്‍ അപകടസമയത്ത് അമ്പതിലേറെ പേര്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.ഇതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.നേവിയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അപകടകാരണം വ്യക്തമല്ല. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഓരോ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എ.കെ. സിങ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News