Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:11 pm

Menu

Published on December 30, 2014 at 3:54 pm

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

3-health-and-beauty-tips

സുന്ദരന്മാരും സുന്ദരികളുമാവാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഇന്നത്തെ കാലത്ത് പലയാളുകളും സുന്ദരികളും സുന്ദരന്മാരുമാകാൻ ബ്യൂട്ടിപാർലറിലേക്കാണ് പോകാറുള്ളത്. എന്നാൽ പ്രകൃതി ദത്തമായ സൗന്ദര്യം ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പിന്നീട് ബ്യൂട്ടിപാർലറിൽ പോകേണ്ടി വരില്ല. വിപണിയിലിറങ്ങുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ പിറകെ പോകുന്നവർ ഇതിൻറെ ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിക്കാറേ ഇല്ല. സുന്ദരിയും ആരോഗ്യവതിയുമായി മാറാൻ പ്രധാനമായും മൂന്ന് കാര്യങ്ങൾ നമ്മുടെ ജീവിതരീതിയിൽ ഉൾപ്പെടുത്തിയാൽ മതി.
നല്ല വായു ശ്വസിക്കുക

3 health and beauty tips1

നല്ല വായു ശ്വസിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അതുപോലെ ശരീര സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നതാണ് വ്യായാമം. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും വ്യായാമരീതികൾ ഉണ്ട്. ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുന്നത് ശരീര സൗന്ദര്യത്തിന് ഏറെ നല്ലതാണ്.
ശരീരത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കുക

3 health and beauty tips2

ഫാറ്റ്, ഷുഗർ, കലോറീസ് ഇവ കുറവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ചിപ്സ്, പിസ്സാ, ബിസ്കറ്റ്, കേക്ക് ഇവ അമിതമായി കഴിക്കുന്നത് ശരീരത്തിനും ത്വക്കിനും നല്ലതല്ല.കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറികൾ, മത്സ്യം, പഴവർഗങ്ങൾ ഇവ ധാരാളം ഉൾപ്പെടുത്തുക.
ധാരാളം വെള്ളം കുടിക്കുക

3 health and beauty tips3

ശുദ്ധമായ തിളപ്പിച്ച് തണുത്ത വെള്ളം കൂടുതൽ കുടിക്കുക. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന രീതി ഉപേക്ഷിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ത്വക്ക് ക്ലീൻ ചെയ്ത് തിളക്കം നൽകുന്നതിന് സഹായിക്കും. കടകളിൽ നിന്നും വാങ്ങുന്ന സോഫ്റ്റ്‌ ഡ്രിങ്ക്സും മറ്റും കുടിക്കാതിരിക്കുക. താത്കാലിക രുചി നൽകുന്ന ഇത്തരം സോഫ്റ്റ്‌ ഡ്രിങ്ക്സുകൾ ആരോഗ്യത്തിന് ദോഷം മാത്രമേ ചെയ്യൂ.

Loading...

Leave a Reply

Your email address will not be published.

More News