Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ അകപ്പെട്ട മലയാളി യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. ഹരിപ്പാട് സ്വദേശികളായ മൂന്നു യുവാക്കളാണ് തൊഴിലുടമയായ അറബിയുടേയും സ്‌പോണ്‍സര്‍മാരുടേയും ക്രൂരപീഡനത്തിന് ഇരയായത്.ഇവരെ അറബിയും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് ശാരീരികമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മര്‍ദനം.സൗദിയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ മെക്കാനിക്കല്‍ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നല്‍കുമെന്ന് പറഞ്ഞാണ് ഇവര്‍ യുവാക്കളെ സൗദിയിലേക്ക് കൊണ്ടുപോയത്. ഇവരുടെ പാസ്‌പോര്‍ട്ടും വിസയുമെല്ലാം സ്‌പോണ്‍സറും ട്രാവല്‍ ഏജന്‍സിയും തന്നെയാണ് തരപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് ഒന്നരമാസം മുമ്പ് ഹരിപ്പാട് ഏവൂര്‍മുട്ടം സ്വദേശി ബൈജുവിനെ ആദ്യം സൗദിയില്‍ കൊണ്ടുപോയി. പിന്നീട് ഡിസംബര്‍ ആദ്യവാരത്തില്‍ വിമല്‍കുമാര്‍ അഭിലാഷ് എന്നിവരെയും സൗദിയിലെത്തിച്ചു. എന്നാല്‍ ഇലക്ട്രീഷ്യന്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി പ്രതീക്ഷിച്ച്് സൗദിയിലെത്തിയ യുവാക്കള്‍ക്ക് ഇഷ്ടികചൂളയിലെ ചുമടെടുക്കല്‍ ആയിരുന്നു ജോലി. ഇതുകൂടാതെ അറബിയുടെ ക്രൂര പീഡനവും ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു.ഇവരുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൈശപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ കൊന്നുകളയുമെന്നായിരുന്നു സ്‌പോണ്‍സര്‍മാരുടെ ഭീഷണി. ഇതേതുടര്‍ന്ന് അറബിയുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവാക്കള്‍ പീഡനദൃശ്യങ്ങള്‍ നാട്ടിലേയ്ക്കയക്കുകയായിരുന്നു. തങ്ങള്‍ ഒളിവില്‍ കഴിയുകയാണെന്നും ഏത് നിമിഷവും അറബിയുടെയോ സ്‌പോണ്‍സര്‍മാരുടെയോ കൈയ്യിലകപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നു.യുവാക്കളെ നാട്ടിലെത്തിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ചില ഡിമാന്‍ഡുകളും മുന്നോട്ടുവെച്ചിരുന്നു. ഒരാള്‍ക്ക് ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ നല്‍കണം, കൂടാതെ യുവാക്കളുടെ മാതാപിതാക്കള്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കായംകുളം പോലീസിന് നല്‍കിയ പരാതി പിന്‍വലിക്കണം എന്നുമാണ്. യമന്‍ അതിര്‍ത്തിയിലെ അബാഹയില്‍ കൊടും പട്ടിണിയില്‍ കഴിയുകയാണ് ഇപ്പോള്‍ ഹരിപ്പാട്ടുകാരായ മൂന്ന് യുവാക്കള്‍.
–
–
Leave a Reply