Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:54 am

Menu

Published on August 3, 2015 at 9:47 am

മൂന്നാം വയസ്സില്‍ 3 പേര്‍ക്ക് പുതുജീവനേകി അഞ്ജന യാത്രയായി….!

3-year-old-anjana-becomes-youngest-organ-donor-in-kerala

തിരുവനന്തപുരം :തിരുവനന്തപുരം കരകുളം സ്വദേശി അജിത്തിന്റെ മകള്‍ അഞ്ജനയാണ് മൂന്നുപേര്‍ക്ക് ജീവനേകി യാത്രയായത്.ശനിയാഴ്ച രാത്രി മരിച്ച അഞ്ജനയുടെ കരളും വൃക്കകളും കോര്‍ണിയകളുമാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തെ കിംസില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസ്സുകാരന്‍ അനില്‍രാജിനാണ് കരളും വൃക്കകളും നല്‍കിയത്. സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കരളും വൃക്കകളും തകരാറിലായ അനില്‍രാജിനെ കണ്ടെത്തിയത്.വീട്ടില്‍ കളിച്ചുകൊണ്ടിരിയ്‌ക്കെയാണ് ജൂലായ് 30 ന് അഞ്ജന ബോധരഹിതയായി വീണത്. ഉടന്‍ തന്നെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ അവയവദാനത്തെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുകയും ഇവര്‍ പിന്നീട് അവയവദാനത്തിന് സമ്മതിക്കുകയുമായിരുന്നു. ഉടന്‍ തന്നെ കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വയസ്സുകാരന് കരളും വൃക്കകളും ആവശ്യമുണ്ടെന്ന് അറിഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത അനില്‍ രാജ് എന്ന അഞ്ജുവയസ്സുകാരന് കരളും വൃക്കളും നല്‍കാന്‍ തീരുമാനിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനില്‍. ശനിയാഴ്ച രാത്രിയോടെ തന്നെ അവയവങ്ങള്‍ പുറത്തെടുത്തു. ഞായറാഴ്ച അനില്‍ രാജിന് അവയവമാറ്റ ശസ്ത്രക്രിയയും നടത്തി.ജീവിച്ചു തുടങ്ങും മുമ്പേ കളിചിരിയുടെ ലോകത്തുനിന്നും അഞ്ജന മടങ്ങി. പക്ഷെ ആ കുഞ്ഞുകരളും  വൃക്കകളും കണ്ണുകളും ഇനി മറ്റുള്ള 3  പേർക്ക് ജീവിതത്തിലേക്കുള്ള മടക്കത്തിനിടയാക്കും.

Loading...

Leave a Reply

Your email address will not be published.

More News