Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:24 am

Menu

Published on July 15, 2014 at 12:53 pm

ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെ പെട്ടിയിൽ കിടന്ന കുഞ്ഞിന് ജീവൻ !!!

3-year-old-filipino-dead-girl-wakes-up-during-funeral

ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരിയുടെ മൃതദേഹത്തിന് ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തി. ദക്ഷിണ ഫിലിപ്പീൻസിലെ സംബോഗദെൽ സൂറിലാണ് സംഭവം നടന്നത്. സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെ പെട്ടിയിൽ കിടന്ന കുട്ടിയുടെ തലയനങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അച്ഛൻ കുഞ്ഞിനെ പെട്ടിയിൽ നിന്നെടുത്തു.ഈ സമയം കുട്ടി ശ്വാസമെടുക്കുന്നുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചതായി വീണ്ടും സ്ഥിരീകരിച്ചു. ദിവസങ്ങളായി പനി പിടിച്ച് കിടക്കുകയായിരുന്ന കുഞ്ഞിനെ വെള്ളിയാഴ്ചയാണ് പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിച്ചത്. പിന്നീട് ഇവിടെ നിന്നും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ രോഗം പടരാതിരിക്കാനായി ഉടൻ തന്നെ അടക്കം ചെയ്യാനും ഡോക്ടർമാർ വീട്ടുകാരോട് ആവശ്യപ്പെട്ടു.കുട്ടിയുടെ സംസ്കാര ചടങ്ങിനെത്തിയ ഒരാൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പിന്നീട് ഇൻറർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News