Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്ന: ബിഹാറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പട്‌നയിലെ ഗാന്ധി മൈതാനത്തില്‍ നടന്ന ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയവരാണ് ദുരന്തത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ ഏറെയും. 50,000 ത്തില്‍ അധികം ആളുകളാണ് ഇവിടുത്തെ ആഘോഷങ്ങളില്‍ വര്‍ഷം തോറും പങ്കെടുക്കാറുള്ളത്. ജില്ലാ ഭരണകൂടവും സ്വകാര്യ പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയും പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ആഘോഷങ്ങളുടെ ഭാഗമായി രാവണ പ്രതിമയ്ക്ക് തീ കൊളുത്തുന്ന ചടങ്ങിന് ശേഷമാണ് ദാരുണമായ അപകടമുണ്ടായത്. തീ കൊളുത്തിയതോടെ വൈദ്യുതക്കമ്പി പൊട്ടി വീണെന്ന അഭ്യൂഹം ആളുകള്‍ തിങ്ങി നിറഞ്ഞ മൗതാനത്ത് പരന്നു.ഇതോടെ ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ച് കവാടങ്ങളുണ്ടായിരുന്ന മൈതാനത്ത് ഒരു കവാടം മാത്രമായിരുന്നു തുറന്നിട്ടിരുന്നത്. ആളുകള്‍ തിക്കിത്തിരക്കിയതോടെ പുറത്തേക്കുള്ള വഴിയിലെത്താനാവാത പലരും നിലത്തുവീണു. പരിക്കേറ്റ മറ്റുള്ളവരെ പറ്റ്‌നയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചു.എട്ടുമാസം മുന്‍പ് പട്‌നയില്‍ സമാനമായ അപകടമുണ്ടായിരുന്നു. ഛാട്ട്പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 21 പേരാണ് അന്ന് മരിച്ചത്.
Leave a Reply