Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: 32കാരിയായ സ്ത്രീ ഉറങ്ങിയെഴുനേറ്റപ്പോള്‍ 15കാരിയായി.ബ്രിട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണ് ഈ വിചിത്രമായ സംഭവം .നവോമി ജേക്കബ് എന്ന യുവതിയാണ് ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ തന്റെ ജീവിതത്തിലെ പതിനേഴ് വര്‍ഷങ്ങള്‍ ഒറ്റയടിക്ക് മറന്നു പോയത്. 1992 ലെ 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് താനെന്ന് മാത്രമേ നവോമി ജേക്കബ് എന്ന യുവതിയ്ക്ക് ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. സ്വന്തം മകന്റെ പേര് പോലും അഴര്‍ മറന്നു പോയി, മൊബൈല്‍ ഫോണും, ഫ്ളാറ്റ് ടിവിയുമൊക്കെ ഏറെ അപരിചിതമായിട്ടാണ് യുവതിയ്ക്ക് തോന്നുന്നത്. 1992 കാലഘട്ടത്തിലെ ഓര്‍മ്മകളിലാണ് യുവതി ജീവിയ്ക്കുന്നത്. 2008ലാണ് നവോമിയ്ക്ക് തന്റെ ഓര്‍മ്മ നഷ്ടമായത്. മകനെ സ്‌കൂളില്‍ വിട്ടശേഷം മടങ്ങിയെത്തിയ നവോമി ചെറുതായൊന്ന് മയങ്ങി. ഉറങ്ങിയെഴുനേറ്റപ്പോള്‍ 15 വയസുകാരിയുടെ ഓര്‍മ്മ മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം 2013 മുതല്‍ നവോമി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. ഒരുലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാനസികാവസ്ഥയാണ് നവോമിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദമാണ് ഇത്തരം അവസ്ഥകളില്‍ എത്തിയ്ക്കുന്നത്. ഓര്‍മ്മകള്‍ വീണ്ടെടുത്ത നവോമി തന്റെ അനുഭവങ്ങള്‍ ഫോര്‍ഗോട്ടന്‍ ഗേള്‍ എന്ന പേരില്‍ പുസ്തകമാക്കി. ഈ പുസ്തകം സിനിമായാക്കാനുള്ള തയ്യാറെടുപ്പിലാണ് നവോമി.
Leave a Reply