Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:42 pm

Menu

Published on December 26, 2016 at 8:48 am

ശബരിമലയില്‍ തിക്കിലും തിരക്കിലും 35 പേര്‍ക്കു പരിക്ക്

35-injured-in-sabarimala-stampede

ശബരിമല : ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് 35  പേര്‍ക്ക് പരിക്ക്.ഗുരുതര പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്.തങ്ക അങ്കി ചാര്‍ത്തി ദീപാരാധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മാളികപ്പുറത്തിനു സമീപം ഭക്തരുടെ തള്ളിക്കയറ്റം ഉണ്ടായത്. വടംകെട്ടി തടഞ്ഞുനിര്‍ത്തിയ അയ്യപ്പന്മാരെ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്.

ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയായിരുന്നു ഞായറാഴ്ച. ഇതു കഴിഞ്ഞതിനു ശേഷമേ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി ഭക്തര്‍ മാളികപുറത്തും നടപന്തലിലും ക്യൂ നില്‍ക്കുകയായിരുന്നു.

ദീപാരധാനയ്ക്ക് ശേഷം ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നവരുടെ തിരക്ക് നിയന്ത്രിക്കാനായി സ്ഥാപിച്ച ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും വീണവരുടെ മുകളിലൂടെ ഭക്തര്‍ നടന്നതു കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി.

അപകടത്തില്‍ പലര്‍ക്കും നെഞ്ചിലും തലയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളുടെ വാരിയെല്ലിന് ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റൊരാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതായും പ്രാഥമിക പരിശോധനയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയച്ചിട്ടുണ്ട്.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മന്ത്രിയും ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം സാധാരണ നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News