Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:35-ാമത്ദേശീയ ഗെയിംസിന് തിരിതെളിയാന്‍ ഇനി ഒരു ദിനം കൂടി. എഴ് ജില്ലകളിലായി 29 വേദികളാണ് കായികമാമാങ്കത്തിന് ഒരുക്കിയിട്ടുള്ളത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം വര്‍ണ്ണാഭമായ ഉദ്ഘാടനച്ചടങ്ങ് നടക്കും. ചലച്ചിത്ര സംവിധായകന്‍ ടി.കെ.രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ 5600ഓളം കലാകാരന്മാര്‍ രണ്ടര മണിക്കൂര്‍ നീളുന്ന കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിൻറെ നേതൃത്വത്തില്‍ ലാലിസം എന്ന പരിപാടിയും അരങ്ങേറും. മാര്‍ച്ച് പാസ്റ്റും ഉദ്ഘാടനച്ചടങ്ങും കഴിഞ്ഞാൽ കായിക പോരാട്ടങ്ങള്‍ക്ക് ആരംഭം കുറിക്കും.രാവിലെ പത്തരയ്ക്ക് ജില്ലാ അതിര്‍ത്തിയായ കമ്പാട്ടുകോണത്ത് ആണ് ദീപശിഖ ആദ്യം എത്തിച്ചേരുക. വൈകുന്നേരം അഞ്ചിന് പാളയം രക്തസാക്ഷി മണഡ്പത്തിലെത്തുന്ന ദീപശിഖ മേയര്‍ കെ.ചന്ദ്രിക ഏറ്റുവാങ്ങി കെ. എം ബീനാമോള്‍ക്ക് കൈമാറുന്നതാണ്. 14 ദിവസംകൊണ്ട് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 29 വേദികളില്‍ 32 മത്സരയിനങ്ങളാണ് അരങ്ങേറുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കായികതാരങ്ങളും പരിശീലകരും ഒഫീഷ്യല്‍സും വേദികളിലേക്ക് എത്തിത്തുടങ്ങി. 14ന് കാര്യവട്ടം സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ നടക്കുക.
Leave a Reply