Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:24 am

Menu

Published on December 22, 2014 at 11:01 am

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 50 ട്രെയ്‌നുകളും 36 വിമാനങ്ങളും വൈകും, മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

36-flights-50-trains-delayed-in-delhi-due-to-dense-fog

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. .ഇതേതുടർന്ന്   മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുപ്പത്തിയാറോളം വിമാനങ്ങളും അമ്പതോളം ട്രയിനുകളും വൈകും.പന്ത്രണ്ടോളം ട്രയിന്‍ സര്‍വ്വീസുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്, 15 ഡിഗ്രി സെല്‍ഷ്യസ്. ഒരു ഘട്ടത്തില്‍ താപനില 6.4 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.ഇന്ന് താരതമ്യേന മിതമായ കാലാവസ്ഥയായിരിക്കും വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത തണുപ്പാണ് ഈ ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. കഠിനശൈത്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഇന്നലെ ഒരാള്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ മൂന്നുപേര്‍ മരിച്ചു.ജമ്മു കശ്മീരില്‍ ശൈത്യകാലത്തെ അതികഠിനമായ 40 ദിനങ്ങള്‍(ചിലായി കാലന്‍) ഇന്നലെ ആരംഭിച്ചു. ഈ ദിനങ്ങളില്‍ താഴ്‌വരകളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ശ്രീനഗറില്‍ -1.8 ഡിഗ്രി സെല്‍്ഷ്യസാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ശൈത്യം ജനജീവിതത്തെ ബാധിച്ചു. ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് ഇന്നലെ അനുഭവുപ്പെട്ടത്. തണുത്ത കാലാവസ്ഥയില്‍ പഞ്ചാബിലും ഹരിയാനയിലും ജനജീവിതം ദുസ്സഹമായി. വായു, റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News