Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:16 pm

Menu

Published on September 9, 2014 at 2:13 pm

കശ്മീര്‍ പ്രളയം: മരണസംഖ്യ 170 ആയി; 369 മലയാളികള്‍ കുടുങ്ങി

369-malayalees-stranded-in-kashmir

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചു ദിവസമായി തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം  170 ആയി.369 മലയാളികള്‍ കുടുങ്ങിയതായാണ് വിവരം. ഇവരില്‍ 76 പേര്‍ സുരക്ഷിതരായി ഡല്‍ഹിയില്‍ തിരിച്ചെത്തിയതായും വിവരമുണ്ട്. അതേസമയം, കാശ്മീരിലെ ഹോട്ടലില്‍ കുടുങ്ങിയ 150 പേര്‍ സുരക്ഷിതരെന്ന് റവന്യൂ മന്ത്രി അടുര്‍ പ്രകാശ് അറിയിച്ചു.എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് കരസേന അറിയിച്ചുവെന്നും റവന്യൂമന്ത്രി പറഞ്ഞു.അതേ സമയം മലയാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ചെന്നിത്തല ഡല്‍ഹിക്ക് തിരിച്ചിരിക്കുന്നത്.കശ്മീര്‍ പ്രളയത്തില്‍ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. ശ്രീനഗര്‍ ഉള്‍പ്പെടെ പത്ത് ജില്ലകള്‍ വെള്ളത്തിനടിയിലാണ്. ദേശീയ ദുരന്തനിവാരണ സേന, സൈന്യം, വ്യോമസേന, നാവിക സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജമ്മുകശ്മീരിലെ പ്രളയം ദേശീയ ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  ഈ മാസം 12 വരെ സ്കൂളുകള്‍ അടച്ചിരിക്കുകയാണ്. 1225 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News