Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:49 pm

Menu

Published on March 20, 2018 at 1:24 pm

ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

39-indian-hostages-held-by-isis-in-iraq-have-been-killed

ന്യൂഡൽഹി: ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. മരിച്ചവര്‍ പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ്. ഇവരെ കൊന്ന് കുഴിച്ച് മൂടിയതാണെന്ന് കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബാഗ്ദാദിലേക്ക്‌ അയച്ചിരിക്കയാണ്. മൃതദേഹങ്ങൾ ഇന്ത്യക്കാരുടേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെയാണ് മനസ്സിലാക്കിയത്. 2014 ജൂണിലായിരുന്നു ഐ.എസ് ഭീകരര്‍ 39 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. നാല് വര്‍ഷമായി അവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ സംശയമായിരുന്നു.

ഇവരെല്ലാം തുര്‍ക്കി ഉടമസ്ഥതയില്‍ മൊസൂളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു. പാർലമെൻറിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോൾ ഇവര്‍ ജീവനോടെയുണ്ടെന്നും മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നുമായിരുന്നു സർക്കാരിൻറെ മറുപടി.ഇപ്പോൾ പെനിട്രേഷന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം ഇതേ സമയത്ത് തന്നെയായിരുന്നു കേരളത്തില്‍ നിന്നുള്ള 46 നഴ്‌സുമാർ ഐഎസിന്റെ തടവിലാക്കപ്പെടുകയും ദിവസങ്ങള്‍ നീണ്ട ഇടപെടലുകളിലൂടെ അവരെ രക്ഷപ്പെടുത്തിയതും.

Loading...

Leave a Reply

Your email address will not be published.

More News