Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൗസിനു പകരം ‘ത്രീഡി ടച്ച്’ എന്ന ഒരു ഉപകരണം വിപണിയിലെത്താൻ പോകുന്നു. വെര്‍ച്വല്‍ ലോകവുമായി ത്രിമാനതലത്തില്‍ ഇടപഴകാന്‍ സഹായിക്കുന്ന ത്രീഡിടച്ച് കമ്പ്യൂട്ടര്‍ മൗസിൻറെ ആവശ്യംതന്നെ ഇല്ലാതാക്കിയേക്കാം. ‘സ്മാര്‍ട്ട് വിരലുറ’ എന്ന ത്രീഡി ടച്ച് അമേരിക്കയില്‍ യോമിങ് സര്‍വകലാശാലയിലെ ആന്‍ ഗുയെന്‍, ആമി ബാനിക് എന്നിവര്‍ ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. ഇതിന് ത്രിമാനതലത്തിലുള്ള സ്ഥാനം കൃത്യമായി മനസിലാക്കാനുള്ള കഴിവുണ്ട്. ത്രീഡി ആക്‌സിലറോമീറ്റര്‍, ത്രീഡി ഗൈറോസ്‌കോപ്പ്, ത്രീഡി മാഗ്നെറ്റോമീറ്റര്‍ എന്നിവ ഉൾക്കൊള്ളിച്ചുള്ള ത്രീഡിടച്ച് വിരലഗ്രത്തില്‍ എളുപ്പത്തില്‍ ഇരിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വയറുകളാല്‍ ബന്ധിപ്പിച്ചിട്ടുള്ള രീതിയിലാണ് ത്രീഡിടച്ചിൻറെ പ്രാഥമിക രൂപം. ഇത് വിരലഗ്രത്തില്‍ എളുപ്പത്തില്‍ ഇരിക്കുന്ന തരത്തിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇവയ്ക്ക്ക മ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഐക്കണുകളുമായി അനായാസം ഇടപഴകാന്‍ സാധിക്കും. മൗസിനെക്കാള്‍ ചിലവ് കുറഞ്ഞ രീതിയിലും എളുപ്പത്തിലും കമ്പ്യൂട്ടിങ് ഉപകരണങ്ങളുമായി ഇടപഴകാന്‍ ഭാവിയിൽ ത്രീഡിടച്ച് സഹായകമാകുമെന്നാണ് കരുതുന്നത്.
–
കടപ്പാട്: പി.ടി.ഐ
Leave a Reply