Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 4:00 pm

Menu

Published on March 25, 2014 at 11:24 am

കോട്ടയത്ത് ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു;രണ്ടുപേര്‍ക്ക് പരുക്ക്

4-die-after-being-hit-by-train-in-kottayam

കോട്ടയം: കോട്ടയം കുമരനല്ലൂരില്‍ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ സന്ധ്യ മകള്‍ വിദ്യ എന്നിവരാണ് മരിച്ചത്.ഇരട്ടകളായ അശ്വിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ കുമാരനെല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.ഇന്ന് രാവിലെ കുമരനല്ലൂര്‍ റെയില്‍വേ ഗെയ്റ്റിന് സമീപത്തുവച്ചാണ് ഇവരെ ട്രെയിനിടിച്ചത്. ആത്മഹത്യയാണെന്ന് സംശയമുണ്ട്. കാലത്ത് ഏഴ് മണിക്ക് നാട്ടുകാരാണ് റെയില്‍വേ ട്രാക്കിന് സമീപം ഇവരുടെ ജഡം കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നാലുപേരും കാലത്ത് റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ ആറ്റില്‍ നിന്നും രണ്ട് അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ലഭിച്ചു.ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News