Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശനിയാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടോയ്‌ലെറ്റില്‍നിന്ന് നാലുകിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ ഒരാളെ ചോദ്യം ചെയ്ത് വരികയാണ്.കൊച്ചി വഴി ചെന്നൈയിലേക്ക് പോകുന്ന വിമാനമാണിത്. കൂടുതല്‍ പേര്‍ സ്വര്‍ണക്കടത്തില്‍ പങ്കാളിയാണോ എന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.അടുത്തിടെ കേരളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്.
Leave a Reply