Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:56 am

Menu

Published on November 13, 2014 at 12:41 pm

ജീവൻ നില നിർത്താൻ നാലു വയസ്സുകാരി ചികിത്സ സഹായം തേടുന്നു

4-years-old-girl-needs-your-help

ന്യൂഡൽഹി : ജന്മനാ അപൂർവ്വ രോഗവുമായി ജനിച്ച നാല് വയസ്സുകാരി ചികിത്സയ്ക്കായി സഹായം തേടുന്നു. വളരെ അപൂർവമായി ചിലരിൽ മാത്രം ഉണ്ടാകുന്ന ‘ഈസോഫേജിയൽ അട്രീസിയ’ എന്ന രോഗം ബാധിച്ച ട്വിഷയാണ് ജീവന് വേണ്ടി സഹായം തേടുന്നത്. ഏഴരക്കോടിയോളം രൂപയാണ് ട്വിഷയുടെ ചികിത്സയ്ക്ക് ആവശ്യമുള്ളത്. അഹമ്മദാബാദ് സ്വദേശിനിയായ ട്വിഷ ജനിക്കുമ്പോൾ അന്നനാളം ആമാശയത്തിൽ വരെ എത്തിയിരുന്നില്ല. ഇതുമൂലം വായിലൂടെ ആഹാരം കഴിക്കാൻ ട്വിഷയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് ഓപ്പറേഷൻ നടത്തി ഉദരത്തിലുണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഭക്ഷണം ആമാശയത്തിലെത്തിച്ചിരുന്നത്. ഈ രോഗം മൂലം ട്വിഷയ്ക്ക് 20 ഓപ്പറേഷനുകളാണ് നാല് വയസ്സിനുള്ളിൽ ചെയ്തത്.ഇനി ഫോക്കർ പ്രോസസ് എന്ന ചിലവേറിയ ചികിത്സയാണ് ആകെ നടത്താനുള്ളത്. മസാച്ചു സെറ്റ്സിലെ ബോസ്റ്റണ്‍ ചിൽഡ്രൻസ് ആശുപത്രിയിലാണ് ഈ ചികിത്സ ലഭ്യമാവുക.

4 years old girl  needs your help0

ട്വിഷയുടെ അമ്മ സ്വീറ്റിയെ പെണ്‍കുഞ്ഞ് പിറന്നതിൻറെ പേരിൽ ഭർതൃ വീട്ടുകാർ കഠിനമായി പീഡിപ്പിച്ചിരുന്നു. പിന്നീട് കുഞ്ഞിൻറെ രോഗം കൂടി കണ്ടെത്തിയതോടെ സ്വീറ്റിയെയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. ചികിത്സയ്ക്ക് വേണ്ടി വരുന്ന തുക തുണയാരുമില്ലാത്ത സ്വീറ്റിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാൽ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി സ്വീറ്റി ‘മിഷൻ ടിഷ’ എന്ന പേരിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയാണിപ്പോൾ . ഇതുവരെ ഒന്നരക്കോടി രൂപയാണ് ചികിത്സയ്ക്കായി സ്വീറ്റി കണ്ടെത്തിയത്. ഇപ്പോൾ സഹായിക്കാൻ താത്പര്യമുള്ളവർക്കായി http://www.twishamakwana.com എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യ വെച്ച് കണക്കു കൂട്ടുമ്പോൾ ഓരോരുത്തരും ഒരു രൂപ വെച്ച് നൽകിയാലും ട്വിഷയുടെ ചികിത്സ സുഖമായി നടക്കും ..

4 years old girl  needs your help2

Loading...

11 responses to “ജീവൻ നില നിർത്താൻ നാലു വയസ്സുകാരി ചികിത്സ സഹായം തേടുന്നു”

  1. Litish says:

    Account number?

  2. Sri kannur says:

    Kannullavarkanuka, prarthikkuka sahayikkuka
    Orurupayengilum mattivekkuka….

  3. Sabeersali says:

    Account number pls

  4. RAVI says:

    such report you have to mention account number with IFC code number

  5. Give account number pls

  6. Rajagopal says:

    Please give me account details.

    Or

    Contact me : 7034760022

    Rajagopal

  7. ANAND g says:

    Love u molle nokkam nammake

  8. Please post details of Payment options in the FB post and in all languages so people can respond.

  9. A/C no & IFSC code please

Leave a Reply

Your email address will not be published.

More News