Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:39 am

Menu

Published on December 28, 2016 at 8:32 am

കാണ്‍പൂരില്‍ ട്രെയിൻ പാളം തെറ്റി; 40 പേർക്ക്​ പരിക്ക്

40-injured-in-train-derailment-in-kanpur

കാണ്‍പൂര്‍: കാണ്‍പൂരില്‍ ട്രെയിൻ പാളം തെറ്റി 40 പേർക്ക്​ പരിക്ക്. സിയാല്‍ദ-അജ്‌മേര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. കാണ്‍പൂരിലെ ദെഹാത് ജില്ലയില്‍ റൂറയ്ക്ക് സമീപമായിരുന്നു അപകടം.പുലര്‍ച്ചെ 5.20 ഓടെയായിരുന്നു സംഭവമെന്ന് റെയില്‍വേ അറിയിച്ചു.രക്ഷാ പ്രവർത്തനം തുടരുകയാണ്​.

ട്രെയിനിൻറെ മുന്നിലുള്ള ആറു മുതൽ 20 വരെയുള്ള ബോഗികളാണ്​ പാളം തെറ്റിയത്​. റെയിൽവെയുടെ മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്​. അപകടത്തിൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന്​ റെയിൽവെ അറിയിച്ചു. അപകടത്തിൽപെട്ടവർക്ക്​ സാമ്പത്തിക സഹായം നൽകുമെന്ന്​ കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ്​ പ്രഭു പറഞ്ഞു.പരിക്ക് പറ്റിയവരുടെയും മറ്റും വിവരങ്ങള്‍ അറിയിക്കാന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ആരംഭിച്ചു.

അപകടത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുളള റെയില്‍ഗതാഗതം തടസപ്പെട്ടു. ജില്ലാ ഭരണകൂടവും റെയില്‍വേയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളം തെറ്റിയ ബോഗികള്‍ മാറ്റാനുളള ശ്രമം തുടരുകയാണ്.

നവംബര്‍ 20 ന് ദെഹാത് ജില്ലയില്‍ ഇന്‍ഡോര്‍-പറ്റ്‌ന എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടുക്കം വി്ട്ടുമാറും മുന്‍പാണ് അടുത്ത അപകടവും ഉണ്ടായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News