Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:15 pm

Menu

Published on April 19, 2016 at 9:26 am

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 400 മരണം

400-migrants-feared-dead-after-boat-capsizes-in-mediterranean

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 400 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നാലു ബോട്ടുകള്‍ തകര്‍ന്നാണ് അപകടമുണ്ടായതായാണ് റിപ്പോര്‍ട്ട്. സോമാലിയന്‍ അംബാസിഡറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുള്ളത്. സൊമാലിയ, എത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. 240 ലധികം അഭയാര്‍ത്ഥികളുമായി ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് പുറപ്പെട്ട ബോട്ടിലെ അഭയാര്‍ത്ഥികളെ യാത്രാമദ്ധ്യേ മറ്റൊരു ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. 300 അഭയാര്‍ത്ഥികളുമായി വരികയായിരുന്ന മറ്റൊരു വലിയ ബോട്ടിലേക്കാണ് 240 അഭയാര്‍ത്ഥികളെ കൂടി കയറ്റിയത്. ഈ സമയം ബോട്ട് ആടിയുലയുകയും തുടര്‍ന്ന് മറിയുകയുമായിരുന്നു . അതുവഴി വരികയായിരുന്ന ഒരു ചരക്കുകപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ എത്രപേര്‍ മരണപ്പെട്ടുവെന്നോ എത്ര പേരെ രക്ഷപ്പെട്ടുവെന്നോയുള്ള പൂര്‍ണമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News