Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറാം ക്ലാസ്സുകാരിയെ 42 വയസ്സുക്കാരനായ ഉസ്താദ് വിവാഹം കഴിച്ചു. സംഭവം നടന്നത് എതോ രാജ്യത്തൊന്നുമല്ല. കോഴിക്കോടിനടുത്തുള്ള ബാലുശ്ശേരിയിലാണ്. കോളിക്കല്‍ ഇല്ലപ്പൊയില്‍ മജീദ് എന്നയാളാണ് ആറാം ക്ലാസ്സുകാരിയെ വിവാഹം ചെയ്തത്. പെണ്‍കുട്ടി ഇയാളെ ഉസ്താദ് എന്നാണ് വിളിച്ചിരുന്നത്. കുട്ടിയുടെ വീട്ടിൽ കടുത്ത ദാരിദ്ര്യമായിരുന്നു.അതുകൊണ്ടു തന്നെ സ്ത്രീധനമില്ലാതെ കുട്ടിയെ വിവാഹം കഴിക്കാൻ സന്നദ്ധത കാട്ടിയ ഇയാൾക്ക് പൂർണ സമ്മതത്തോടെ വീട്ടുകാർ വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിൽ പരാതി നല്ക്കി. ഇതോടെ ഉസ്താദ് സംഭവ സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. പോലീസ് കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply